ഡല്‍ഹിയിലുള്ള മേനക ഗാന്ധിയ്ക്ക് അവിടെയിരുന്ന് എന്തും പറയാം, കേരളത്തിലെ അവസ്ഥ അവര്‍ക്കറിയില്ല: മന്ത്രി കെ.ടി.ജലീല്‍

കേന്ദ്രമന്ത്രി മേനക ഗാന്ധിക്ക് ഡല്‍ഹിയിലിരുന്ന് എന്തും പറയാമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി.ജലീല്‍. കേരളത്തില്‍ തെരുവ് നായ്ക്കളുടെ ആക്രമണത്തിനിരയാകുന്നവരുടെ അവസ്ഥ അവര്‍ക്ക് അറിയില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി പോലും മേനകാ ഗാന്ധി പറഞ്ഞതു പോലെ അഭിപ്രായം പറയുമെന്ന് തോന്നുന്നില്ല. മേനകാ ഗാന്ധി ആരോപിക്കുന്നത് പോലെ കേരളത്തില്‍ വ്യാപകമായി തെരുവ് നായ്ക്കളെ കൊന്നൊടുക്കുകയൊന്നും ചെയ്യുന്നില്ലെന്നും മന്ത്രി പറഞ്ഞു.
കേരളത്തെ തെരുവുനായ വിമുക്ത സംസ്ഥാനമാക്കി മാറ്റുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. ബ്ലോക്ക്, ജില്ലാ അടിസ്ഥാനത്തില്‍ തെരുവ് നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ച് പ്രത്യേകം ഷെല്‍ട്ടറുകളില്‍ പാര്‍പ്പിക്കാന്‍ ഉദ്ദേശിക്കുകയാണ്. വീടുകളില്‍ വളര്‍ത്തുന്ന നായ്ക്കള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തുന്ന കാര്യങ്ങളും ആലോചിക്കുന്നുണ്ടെന്നും കെ.ടി ജലീല്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha

























