ഹൈക്കോടതി പരിസരത്തെ ലാത്തിച്ചാര്‍ജ് അന്വേഷിക്കാന്‍ കമ്മീഷന്‍, മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുണ്ടായ സംഘര്‍ഷത്തെക്കുറിച്ച് അന്വേഷിക്കാനാണ് കമ്മിഷന്‍

ഹൈക്കോടതിക്ക് മുന്നില്‍ അഭിഭാഷകരും മാദ്ധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജ്ജിനെ കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യന്‍ കമ്മീഷനെ നിയോഗിച്ചു. റിട്ട. ജസ്റ്റിസ് പി.ഏ.മുഹമ്മദിനെ അന്വേഷണ കമ്മീഷനായിട്ടാണ് നിയമിച്ചിരിക്കുന്നത്.
ഹൈക്കോടതിയുടെ വടക്കേ ഗേറ്റിനു മുന്നില്‍നടന്ന പൊലീസ് ലാത്തിചാര്‍ജ്ജിലേക്ക് നയിച്ച സംഭവങ്ങളുമായി ബന്ധപ്പെട്ടകാര്യങ്ങളായിരിക്കും 1952ലെ കമ്മീഷന്‍ ഓഫ് എന്‍ക്വയറിആക്റ്റ് പ്രകാരം അന്വേഷിക്കുക.
ജഡ്ജിമാരുടെ ലഭ്യതക്കുറവു കാരണം സിറ്റിങ്ജഡ്ജിയുടെ സേവനം ലഭ്യമാക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി അറിയിച്ചതിനെ തുടര്‍ന്നാണ്‌റിട്ട. ജസ്റ്റിസിനെ നിയമിച്ചത്.
https://www.facebook.com/Malayalivartha

























