വിഡിയോ ക്യാമറയുമായി കോടതിയിലെത്തിയ പോലീസുകാരനെ അഭിഭാഷകര്‍ മര്‍ദ്ദിച്ചു, പോലീസുകാരന്റെ നിലവിളികേട്ട് ജഡ്ജിവന്ന് രക്ഷിച്ചു

മാധ്യമപ്രവര്‍ത്തകനെന്നു ധരിച്ച് അഭിഭാഷകര്‍ എടുത്തിട്ടിടിച്ചത് പോലീസുകാരനെ. ഇന്നലെ വഞ്ചിയൂര്‍ കോടതിയിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ടു കോടതിയില്‍ എത്തിയ പോലീസുകാരനെ മാധ്യമപ്രവര്‍ത്തകനെന്നു തെറ്റിദ്ധരിച്ച് അഭിഭാഷകര്‍ കൈയേറ്റം ചെയ്തു. തിരിച്ചറിയല്‍ കാര്‍ഡ് കാട്ടിയിട്ടും പോലീസ് ഉദ്യോഗസ്ഥനെ വിട്ടയയ്ക്കാന്‍ അഭിഭാഷകസംഘം തയാറാകാതിരുന്നതിനെ തുടര്‍ന്ന് ജഡ്ജി ഇടപെട്ടാണ് ഇയാളെ രക്ഷിച്ചത്.
ഫോര്‍ട്ട് പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പീഡനക്കേസിലെ ഇരയായ പെണ്‍കുട്ടിയുടെ മൊഴി ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ രേഖപ്പെടുത്താനെത്തിയതാണ് പോലീസ് സംഘം. ഇന്നലെ മൂന്നുമണിയോടെ എത്തിയത്. ജഡ്ജിയുടെ ചേമ്പറില്‍ 164സ്‌േറ്ററ്റ്‌മെന്റ് പ്രകാരമുള്ള മൊഴി ആയതിനാല്‍ പോലീസ് വീഡിയോഗ്രാഫര്‍ എസ്. സുരേഷും സംഘത്തോടൊപ്പമുണ്ടായിരുന്നു. വീഡിയോ ക്യാമറ കണ്ടു തെറ്റിദ്ധരിച്ചാണ് അഭിഭാഷകസംഘം സുരേഷിനെ കൈയേറ്റം ചെയ്യാനെത്തിയത്. പോലീസുകാരനാണെന്നും ഡ്യൂട്ടിയുടെ ഭാഗമായാണു വന്നതെന്ന് ആവര്‍ത്തിച്ചു പറഞ്ഞിട്ടും ചെവിക്കൊള്ളാന്‍ വക്കീലന്‍മാര്‍ തയാറായില്ല. വിഷയം മറ്റു പോലീസ് ഉദ്യോഗസ്ഥര്‍ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ജഡ്ജി ഇടപെട്ടു പോലീസുകാരനെ മോചിപ്പിച്ചത്. ഈ സംഭവത്തോടെ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരം തമ്മിലുള്ള സംഘര്‍ഷം ഉടനൊന്നും തീരില്ലെന്നാണ് സൂചന. കോടതിയിലെത്തിയാല്‍ മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിക്കാനിരിക്കുകയാണ് അഭിഭാഷകരെന്ന് ഈ സംഭവം മൂലം തെളിഞ്ഞതായി ചില മാധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























