റേഷന്‍ കാര്‍ഡ് വിതരണം മാര്‍ച്ച് ഒന്നുമുതല്‍ ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി

കേരളത്തില്‍ റേഷന്‍കാര്‍ഡ് വിതരണം മാര്‍ച്ച് ഒന്നുമുതല്‍ ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍. അപാകതകള്‍ പരിഹരിക്കാന്‍ 15 ലക്ഷം അപേക്ഷകളാണ് ലഭിച്ചത്. ഇത് തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് പരിശോധിക്കുകയാണെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പരിശോധനയ്ക്ക് ശേഷം കലക്ടര്‍ ചെയര്‍മാനായ അപ്പീല്‍ കമ്മിറ്റിയിലും അപേക്ഷ തീര്‍പ്പാക്കും. കുറ്റമറ്റരീതിയില്‍ മുന്‍ഗണന പട്ടിക തയാറാക്കി റേഷന്‍ കാര്‍ഡ് വിതരണം നടത്തും. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കിയിരുന്നില്ല. ഇതുമൂലം കേരളത്തിന് വന്‍ സാമ്പത്തിക ബാധ്യതയുണ്ടായി.
എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നശേഷം വേഗത്തില്‍ നടപടികള്‍ തുടങ്ങി. ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കാന്‍ ആറുമാസം സമയം കേന്ദ്രത്തോട് ചോദിച്ചെങ്കിലും അനുവദിച്ചില്ല. പകരം 3.66 ലക്ഷം ടണ്‍ ഭക്ഷ്യധാന്യം നിര്‍ത്തലാക്കുകയാണ് ചെയ്തത്. ഓണത്തിന്‌ശേഷം എപിഎല്‍ വിഭാഗത്തിന്റെയും അരിവിതരണം കേന്ദ്രം നിര്‍ത്തി. റേഷന്‍കാര്‍ഡ് കുറ്റമറ്റ രീതിയില്‍ ഗുണഭോക്താക്കള്‍ക്ക് നല്‍കണമെങ്കില്‍ മാര്‍ച്ചാകും. ഇതിനാലാണ് കേന്ദ്രത്തോട് സമയം നീട്ടിചോദിച്ചത്. കരട് മുന്‍ഗണന പട്ടികവച്ച് ധാധ്യവിതരണം നടത്താനാണ് കേന്ദ്ര നിര്‍ദേശം. ഇതുപ്രകാരം മുന്‍ഗണന പട്ടികയിലും ഇതര പട്ടികയിലുമുള്ള 2.76 കോടിപേര്‍ക്ക് ധാന്യ വിതരണം നടത്തും. ഇതില്‍ 1.54 കോടി ജനങ്ങള്‍ക്ക് തീര്‍ത്തും സൗജന്യമായാണ് റേഷന്‍ നല്‍കുന്നത്. ചില പ്രശ്‌നങ്ങള്‍ വന്നതിനാലാണ് റേഷന്‍ വിതരണം താമസിച്ചത്. പൊതുവിതരണ രംഗത്തെ അഴിമതി ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ശക്തമായി ഇടപെടുമെന്നും മന്ത്രി പറഞ്ഞു
https://www.facebook.com/Malayalivartha