ടോള്‍ പിരിവ് പുനരാരംഭിച്ചു: ദേശീയപാതകളില്‍ ചില്ലറ ക്ഷാമത്തെ തുടര്‍ന്ന് വന്‍ ഗതാഗതക്കുരുക്ക്

നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന ദേശീയപാതകളിലെ ടോള്‍പിരിവ് പുനരാരംഭിച്ചതോടെ വന്‍ ഗതാഗത കുരുക്ക്. ചെറിയ തുകകള്‍ക്കും 2000ത്തിന്റെ നോട്ട് നല്‍കാന്‍ തുടങ്ങിയതോടെയാണ് ടോള്‍ ബൂത്തുകള്‍ക്കു മുന്നില്‍ വലിയ ഗതാഗതക്കുരുക്ക് രൂപപ്പെട്ടത്. തൃശൂര്‍ പാലിയേക്കരയിലും കൊച്ചി കുമ്പളത്തും ഒട്ടേറെ വാഹനങ്ങളാണ് കുരുങ്ങിക്കിടക്കുന്നത്.
യാത്രക്കാര്‍ നല്‍കുന്ന രണ്ടായിരം രൂപയ്ക്ക് ചില്ലറ നല്‍കാനുള്ള താമസമാണ് ഗതാഗതക്കുരുക്കിന്റെ പ്രധാനകാരണം. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ടോള്‍ നല്‍കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയെങ്കിലും ഫലപ്രദമാകാതിരുന്നതും തിരിച്ചടിയായി.
https://www.facebook.com/Malayalivartha