മോഹന്‍ലാല്‍ ദേശാഭിമാനിയില്‍ നിന്ന് പുറത്ത്

ദേശാഭിമാനി ദിനപത്രം സ്‌കൂള്‍ കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന അക്ഷരമുറ്റം ക്വിസ് കൊല്ലം തിരുവനന്തപുരം ജില്ലാ തല വിജയികള്‍ക്കുള്ള സമ്മാനദാന ചടങ്ങിന്റെയും ആഘോഷസന്ധ്യയുടെയും പരസ്യത്തില്‍ മോഹന്‍ലാലിനെ കാണാനില്ല. ദേശാഭിമാനി അക്ഷരമുറ്റം ക്വിസിന്റെ ബ്രാന്‍ഡ് അംബാസഡറാണ് ചലച്ചിത്ര താരം മോഹന്‍ലാല്‍. അക്ഷരമുറ്റം ക്വിസുമായി ബന്ധപ്പെട്ട് ദേശാഭിമാനി പത്രത്തില്‍ പ്രസിദ്ധീകരിക്കുന്ന എല്ലാ പരസ്യങ്ങളും മോഹന്‍ലാലിന്റെ ചിത്രസഹിതമാണ് വന്നിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ദേശാഭിമാനി പത്രത്തില്‍ വരുന്ന, അക്ഷരമുറ്റം ആഘോഷസന്ധ്യയുടെ പരസ്യങ്ങളിലൊന്നും തന്നെ ബ്രാന്‍ഡ് അംബാസിഡറുടെ ചിത്രം ഇല്ലാത്തതാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. 2016 ഡിസംബര്‍ 3 വൈകിട്ട് കൊല്ലം കടപ്പാക്കടയില്‍ നടക്കുന്ന പരിപാടിയില്‍ മഞ്ജുവാര്യര്‍ അവതരിപ്പിക്കുന്ന നൃത്തപരിപാടിയാണ് മുഖ്യ ആകര്‍ഷണം.
നോട്ട് നിരോധനത്തെ അനുകൂലിച്ച് ബ്ലോഗെഴുതിയ മോഹന്‍ലാല്‍ കടുത്ത വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. ഇടതുനേതാക്കളും മോഹന്‍ലാലിനെതിരെ ശക്തമായി രംഗത്ത് വരികയുണ്ടായി. ഇതിനു പിന്നാലെ അക്ഷരമുറ്റം പരിപാടിയുടെ പരസ്യത്തില്‍ നിന്ന് ബ്രാന്‍ഡ് അംബാസിഡര്‍ പുറത്തായതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. തുടര്‍ച്ചയായി സംഘപരിവാര്‍ അനുകൂല നിലപാടുകള്‍ സ്വീകരിക്കുന്ന മോഹന്‍ലാലിനെ മാറ്റി മഞ്ജുവാര്യരെ ആ സ്ഥാനത്ത് കൊണ്ടുവരാനുള്ള നീക്കത്തിന്റെ തുടക്കമാണോ ഇതെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ ചോദിക്കുന്നുണ്ട്. അതേ സമയം ലാലിനെ മാറ്റിനിര്‍ത്തുമ്പോള്‍ ബിജെപി വേദിയില്‍ യാതൊരു മടിയും കൂടാതെ നൃത്തപരിപാടി അവതരിപ്പിച്ച മഞ്ജുവാര്യരാണ് ആ സ്ഥാനത്തേക്ക് വരുന്നതെന്നതില്‍ പലര്‍ക്കും അതൃപ്തിയുമുണ്ട്.
https://www.facebook.com/Malayalivartha