മകന്റെ ശല്യം സഹിക്കാനാവാതെ അമ്മ കറിക്കത്തികൊണ്ട് മകനെ വെട്ടി

മദ്യപിച്ച് വീട്ടില്‍ ബഹളമുണ്ടാക്കിയ മകന്റെ ശല്യം സഹിക്കാനാവാതെ അമ്മ മകനെ കറിക്കത്തികൊണ്ട് വെട്ടി. മെഡിക്കല്‍ കോളേജ് ഐത്തിക്കോണം കുഞ്ചുവീട് ലെയ്‌നില്‍ ആഷിഷ് ഭവനില്‍ രവീന്ദ്രന്റെ മകന്‍ അനില്‍ കെ. രവീന്ദ്രനെ(21)യാണ് അമ്മ വെട്ടിപ്പരുക്കേല്‍പ്പിച്ചത്. അനിലിന്റെ കാല്‍പാദത്തിനാണ് വെട്ടേറ്റത്. ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ചയാണ് സംഭവം. കൂലിപ്പണിക്കാരനായ അനില്‍ ദിവസവും മദ്യപിച്ച് ബഹളം വയ്ക്കാറുണ്ടായിരുന്നു. ബഹളത്തിനു പുറമെ വീട്ടിലുള്ളവരെ ദേഹോപദ്രവും ഏല്‍പ്പിക്കാറുണ്ട്.
മകന്റെ ശല്യം സഹിക്കാന്‍ കഴിയാതെയാണ് വെളളിയാഴ്ച അമ്മ മകനെ വെട്ടിയത്.അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തികൊണ്ടാണ് വെട്ടിയത്. അനിലിന്റെ നിലവിളി കേട്ടെത്തിയ നാട്ടുകാരണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ഇയാളുടെ പരുക്ക് ഗുരുതരമല്ല. മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha