ബിജെപി നേതാവ് റെഡ്ഡിയുടെ മകളുടെ വിവാഹ ധൂര്‍ത്തിനെപ്പറ്റി പ്രസംഗിച്ച നേതാക്കന്‍മാര്‍ രാജകീയ കല്യാണത്തില്‍ നിന്നും വിട്ടു നില്‍ക്കും; അവസാന നിമിഷത്തെ ചാഞ്ചാട്ടം ഇങ്ങനെ

ബിജെപി നേതാവ് ജനാര്‍ദന റെഡ്ഡിയുടെ മകളുടെ വിവാഹ ധൂര്‍ത്തിനെപ്പറ്റി കോണ്‍ഗ്രസ് നേതാക്കള്‍ രാജ്യവ്യാപകമായി തലങ്ങും വിലങ്ങും എതിര്‍ത്തതിന്റെ ശബ്ദം നിലയ്ക്കുന്നതിന് മുമ്പ് കോണ്‍ഗ്രസ് ക്യാമ്പില്‍ നിന്നുള്ള ആര്‍ഭാടത്തിന്റെ അവസാന വാക്കായി ഒരു വിവാഹം. മുന്‍ മന്ത്രി അടൂര്‍ പ്രകാശിന്റെ മകനും ബിജു രമേശിന്റെ മകളും തമ്മിലുള്ള വിവാഹം ഞായറാഴ്ച നടക്കാനാരിക്കെ കോണ്‍ഗ്രസ് ക്യാമ്പ് തികച്ചും അലോരസത്തിലാണ്. വരാനിരിക്കുന്ന വന്‍ വിവാദത്തില്‍ ചാടാതിരിക്കാന്‍ അവര്‍ പ്രസ്ഥാവനകള്‍ തയ്യാറാക്കിക്കഴിഞ്ഞു.
റെഡ്ഡിയുടെ മകളുടെ വിവാഹ ധൂര്‍ത്തിനെ കണ്ണുമടച്ചെതിര്‍ത്ത ചെന്നിത്തലയാണ് ഏറ്റവുമധികം വെട്ടിലായത്. കല്യാണത്തിന് പോയാല്‍ ഉണ്ടാകുന്ന വിമര്‍ശനം ചെറുതല്ല. ജനങ്ങള്‍ കാശിനായി അലയുമ്പോള്‍ ഗാന്ധിശിക്ഷ്യനായ അടൂര്‍ പ്രകാശ് ഇങ്ങനെ കള്ളപ്പണം ഒഴുക്കുമ്പോള്‍ അതിന് ഉത്തരം പറയേണ്ടി വരിക കോണ്‍ഗ്രസുകാരാണ്.
ബിജെപിയാകട്ടെ പ്രതിഷേധവുമായി രംഗത്ത് വരുമെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. സുഹൃത്തുക്കളുടെ പണമാണിതെന്ന ബിജു രമേശിന്റെ പ്രസ്ഥാവന മോഡി പറഞ്ഞതിന് വിരുദ്ധമാണ്. അവരവരുടെ പണം അവരവരുടെ അക്കൗണ്ടിലൂടെ മാത്രം നിര്‍വഹിക്കാനാണ് മോഡി പറഞ്ഞത്. അതിനെയാണ് ബിജു എതിര്‍ത്തത്.
അതേസമയം നിലവിലുള്ള ബിജുവിനെതിരായ വിജിലന്‍സ് അന്വേഷണം സജീവമാക്കാനാണ് നീക്കം. ആദായ വകുപ്പിന്റെ ഇന്റലിജന്‍സ് വിഭാഗം അന്വേഷണം നടത്തും. മാത്രമല്ല വിജിലന്‍സിന്റെ പ്രത്യേക കണ്ണും ഞായറാഴ്ചത്തെ കല്യാണത്തിനുണ്ടാവും.
സേഷ്യല്‍ മീഡിയയുടെ എതിര്‍പ്പ് കാരണം മുഖ്യമന്ത്രിയും പ്രമുഖ മന്ത്രിമാരും സുധീരമുള്‍പ്പെടെയുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും വിവാഹത്തില്‍ നിന്നും വിട്ടു നില്‍ക്കും. എന്തായാലും മണിക്കൂറുകള്‍ക്കകം ഉണ്ടാകുന്ന വിവാദത്തെ സജീവമാക്കാന്‍ എല്ലാ ചാനലുകാരും ഒരുങ്ങിക്കഴിഞ്ഞു.
https://www.facebook.com/Malayalivartha