ആര് എതിര്‍ത്താലും ശബരിമലയില്‍ കയറിയിരിക്കുമെന്ന് തൃപ്തി ദേശായി

ശബരിമലയില്‍ പ്രവേശിക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. ഇക്കാര്യത്തില്‍ സ്ത്രീകളുടെ എതിര്‍പ്പ് ശ്രദ്ധയില്‍ പെട്ടിരുന്നുവെന്നും എന്നാല്‍ ആര് എതിര്‍ത്താലും ഞങ്ങള്‍ ജനുവരിയില്‍ ശബരിമലയില്‍ കയറുമെന്നും അവര്‍ പറഞ്ഞു.
തങ്ങളെ തടയുന്നവര്‍ അവിടെ കാത്തിരിക്കട്ടെ. ഈ വിഷയത്തില്‍ പല കോണുകളില്‍ നിന്നുമുയരുന്ന ഭീഷണികളെ ഭയപ്പെടുന്നില്ല. ശബരിമല സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകളുടെ സംഗമം ഈ മാസം അവസാനം കേരളത്തില്‍ വിളിച്ചു ചേര്‍ക്കും. സമാന നിലപാടുകളുള്ള സംഘടനകള്‍ സ്ത്രീമുന്നേറ്റത്തിന് പിന്തുണ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തൃപ്തി ദേശായി പറഞ്ഞു.
മുംബൈയിലെ ഹാജി അലി ദര്‍ഗയിലും നാസിക്കിലെ കപലേശ്വര്‍ ക്ഷേത്രത്തിലും സ്ത്രീകള്‍ക്ക് പ്രവേശനം സാധ്യമാക്കിയ ഭൂമാതാ ബ്രിഗേഡ് എന്ന സംഘടനയുടെ നേതാവായ തൃപ്തി ദേശായി തങ്ങളുടെ അടുത്ത ലക്ഷ്യം ശബരിമലയാണെന്ന് പ്രഖ്യാപിച്ചിരുന്നു. വരുംദിവസങ്ങളില്‍ ശബരിമല ക്ഷേത്ര അധികൃതരുമായി തങ്ങളുടെ ആവശ്യം ചര്‍ച്ച ചെയ്യുമെന്നും അവര്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha