ഗുജറാത്ത് നരഹത്യയ്ക്ക് സമാനമായ മോദിയുടെ രാജ്യ ദ്രോഹമാണ് നോട്ട് നിരോധനം: തോമസ് ഐസക്ക്

നോട്ടുകള്‍ പിന്‍വലിച്ച നടപടി രാജ്യത്തെയാകെ പ്രതിസന്ധിയിലാക്കിയ ദേശീയ ദുരന്തമാണെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്. ഗുജറാത്തില്‍ നടത്തിയ കൂട്ട നരഹത്യയ്ക്ക് ശേഷം കുലുക്കമില്ലാതിരുന്ന മോദി അതിനു സമാനമായ ദുരന്തമാണ് നടത്തിയിരിക്കുന്നതെന്നും ഐസക്ക് പറഞ്ഞു. ജന്‍ധന്‍ അക്കൗണ്ടുകളില്‍ വലിയ തോതില്‍ കള്ളപ്പണം നിക്ഷേപിക്കപ്പെടുന്നു എന്ന ആരോപണത്തെയും കണക്കുകള്‍ നിരത്തി ധനമന്ത്രി തള്ളി.
നോട്ട് പിന്‍വലിക്കല്‍ പദ്ധതി പൂര്‍ണ്ണമായും പൊളിഞ്ഞിരിക്കുകയാണ്. ഏകദേശം 11.5 ലക്ഷം കോടി രൂപ പിന്‍വലിക്കപ്പെട്ട നോട്ടുകളായി ബാങ്കില്‍ എത്തിയിട്ടുണ്ട്. ഇപ്പോഴത്തെ നടപടി മൂലം ദേശീയ ഉല്‍പ്പാദനത്തില്‍ 2.5 ലക്ഷം കോടി രൂപയുടെ നഷ്മുണ്ടാകും.
ഇപ്പോള്‍ കറന്‍സി ഇല്ലാത്തതാണ് പ്രശ്നമെങ്കില്‍ ഇനി കറന്‍സി ഉണ്ടാവുന്പോള്‍ ആര്‍ക്കും പണമില്ലാതാവും എന്നതാണ് സ്ഥിതി.
ആലോചിച്ചുറപ്പിച്ചു ടെലിവിഷനിലൂടെ നടത്തിയ വികാര പ്രഖ്യാപനത്തിലും പിന്നെ നടത്തിയ വികാര പ്രകടനത്തിലും നാടകീയത നിറഞ്ഞു നില്‍ക്കുകയായിരുന്നു. രഹസ്യ സ്വഭാവത്തില്‍ നടത്തിയ നടപടി എന്ന് പറയുന്പോഴും അതിനു വേണ്ട നടപടി ഒന്നും നടത്തിയിട്ടില്ല. ഏതു രാജ്യത്താണ് കറന്‍സി സംവിധാനത്തിന്‍റെ വേഗം കൂട്ടാന്‍ നോട്ടുകള്‍ പിന്‍വലിച്ചിട്ടുള്ളതെന്നും തോമസ് ഐസക്ക് പറഞ്ഞു.
https://www.facebook.com/Malayalivartha