അസാധു നോട്ട് വേട്ട തുടരുന്നു: പെരുമ്ബാവൂരില്‍ രണ്ടു ലക്ഷം രൂപ പിടികൂടി

പെരുമ്ബാവൂരില്‍ തടിവ്യവസായ ഇടനിലക്കാരനില്‍ നിന്നു ക്രയവിക്രയം ചെയ്ത രണ്ടു ലക്ഷം രൂപയുടെ അസാധു നോട്ട് ആദായനികുതി വകുപ്പ് പിടികൂടി. തടിവ്യവസായ ഇടനിലക്കാരനായ മൂവാറ്റുപുഴ സ്വദേശിയായ ഷാജിയില്‍ നിന്നാണ് പണം പിടികൂടിയത്.
പെരുമ്ബാവൂരിലെ വെയ്ബ്രിഡ്ജ് പൊതുമാര്‍ക്കറ്റിലെത്തിയ ഷാജിയുടെ കാറില്‍ നിന്നാണ് ഉദ്യോഗസ്ഥര്‍ അസാധുനോട്ടുകള്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി 12 മുതല്‍ 3.30 വരെ മാര്‍ക്കറ്റില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. പൊതുമാര്‍ക്കറ്റില്‍ അസാധുനോട്ടുകള്‍ ഉപയോഗിക്കരുതെന്ന് സോമില്‍ ഓണേഴ്‌സ് അസോസിയേഷന്‍ ഉത്തരവിട്ടിരുന്നു.ഇതിനിടയിലാണ് ഷാജിയില്‍ നിന്ന് അസാധുവാക്കിയ നോട്ടുകള്‍ കണ്ടെത്തിയത്.
നോട്ടുകള്‍ നിരോധിച്ച നവംബര്‍ 8നു ശേഷം കള്ളപ്പണം ഒഴുകിയ വഴികളെക്കുറിച്ച് ആദായനികുതി വകുപ്പ് അന്വേഷണം ഊര്‍ജിതമാക്കി.കള്ളപ്പണം നിക്ഷേപിച്ചെന്നു സംശയിക്കുന്ന സഹകരണ ബാങ്കുകളിലെ അക്കൗണ്ടുകള്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. അക്കൗണ്ടുകളില്‍ അനധികൃത ഇടപാട് നടന്നുവെന്ന വിവരത്തിലായിരുന്നു പരിശോധന.
https://www.facebook.com/Malayalivartha