തിങ്കളാഴ്ച മുതല്‍ ട്രെയിനുകള്‍ക്കു നിയന്ത്രണം, അരൂര്‍ പാലത്തില്‍ അറ്റകുറ്റപ്പണി കഴിയും വരെ

തിങ്കളാഴ്ച മുതല്‍ ജനവരി 7 വരെ ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ റെയില്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. അരൂര്‍ പാലത്തില്‍ അറ്റകുറ്റപ്പണിക്കായാണ് നിയന്ത്രണം. 1440 നു പുറപ്പെടുന്ന എറണാകുളം കോട്ടയം കൊല്ലം മെമു ( 66 301) ശനിയാഴ്ചകളില്‍ പൂര്‍ണമായും റദ്ദു ചെയ്യും.12 20നു പുറപ്പെടുന്ന എറണാകുളം ആലപ്പുഴ കൊല്ലം മെമു ( 66303) തിങ്കളാഴ്ച ക ളില്‍ പൂര്‍ണമായും, മറ്റു ദിവസങ്ങളില്‍ ആലപ്പുഴ, എറണാകുളം സ്‌റ്റേഷനുകള്‍ക്കിടയില്‍ ഭാഗികമായും റദ്ദു ചെയ്യും.
കണ്ണൂര്‍ ആലപ്പുഴ എക്‌സ്പ്രസുകള്‍ (16308 &16307), 0850 നു പുറപ്പെടുന്ന കൊല്ലം-ആലപ്പുഴ-എറണാകുളം മെമു ( 66302) എന്നീ ട്രെയിനുകള്‍ ആലപ്പുഴ, എറണാകുളം സ്‌റ്റേഷനുകള്‍ക്കിടയില്‍ ഭാഗികമായി റദ്ദു ചെയ്യും. 1300 മണിക്കു പുറപ്പെടുന്ന കായംകുളം ആലപ്പുഴ എറണാകുളം പാസഞ്ചര്‍ (56382) എറണാകുളത്ത് എത്തിച്ചേരാന്‍ 45 മിനിട്ടു വൈകും).
https://www.facebook.com/Malayalivartha