കേരളത്തില്‍ കര്‍ശന സുരക്ഷാ നിര്‍ദേശങ്ങള്‍; ശബരിമലയില്‍ നിരീക്ഷണം ശക്തം, തമിഴ്‌നാട്ടില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; പരീക്ഷകള്‍ മാറ്റി

തമിഴ്‌നാട് മുഖ്യമന്ത്രി ജെ.ജയലളിതയുടെ ആരോഗ്യസ്ഥിതി കൂടുതല്‍ സങ്കീര്‍ണമായതോടെ തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ സുരക്ഷ കര്‍ശനമാക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടു. ഇതേത്തുടര്‍ന്ന് ശബരിമലയില്‍ നിരീക്ഷണം ശക്തമാക്കി. സന്നിധാനത്തെ ആഴിക്കുചുറ്റം വടംകെട്ടി. ശബരിമലയിലേക്ക് നിരവധി തമിഴ്‌നാട്ടുകാര്‍ വരുന്നതിനാലാണ് ഇത്തരമൊരു നീക്കം.
കേരളത്തില്‍ നിന്നു തമിഴ്‌നാട്ടിലേക്ക് പോയ കെഎസ്ആര്‍ടിസി ബസുകള്‍ വഴിതിരിച്ചുവിട്ടു. പൊലീസിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. അതിര്‍ത്തി പ്രദേശങ്ങളില്‍ സുരക്ഷ കര്‍ശനമാക്കാന്‍ കര്‍ണാടകയും നിര്‍ദേശം നല്‍കിയിട്ടുണ്ട്.മദ്രാസ്, അണ്ണാ സര്‍വകലാശാലകള്‍ക്കു കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. തമിഴ്‌നാട് വിദ്യാഭ്യാസ ഡയറക്ടര്‍ ബോര്‍ഡാണ് പ്രസ്താവനയില്‍ ഇക്കാര്യം അറിയിച്ചത്. ഈ സര്‍വകലാശാലകള്‍ തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.
അപ്പോളോ ആശുപത്രി സ്ഥിതിചെയ്യുന്ന ഗ്രീംസ് റോഡിനടുത്തെ റസ്റ്ററന്റുകളില്‍ ഭക്ഷണം കഴിക്കാനെത്തിയവരെയും പൊലീസ് ഒഴിപ്പിച്ചു. പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളോട് ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി ചെന്നൈയിലെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
തൂത്തുക്കുടിയിലായിരുന്ന സ്റ്റാലിന്‍ ചെന്നൈയിലേക്ക് തിരിച്ചു. ഡിഎംകെ നേതാവ് എം.കരുണാനിധിയുടെ വസതിയില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha