കെഎസ്ആര്‍ടിസി ജീവനക്കാര്‍ 22 മുതല്‍ അനിശ്ചിതകാല സമരത്തിന്, ശമ്പളവും പെന്‍ഷനും വിതരണം ചെയ്യാത്തതില്‍ പ്രതിഷേധം

ഡിസംബര്‍ 15 ആയിട്ടും കഴിഞ്ഞമാസത്തെ ശമ്പളവും പെന്‍ഷനും ജീവനക്കാര്‍ക്ക് ഇതുവരെ നല്‍കാന്‍ കെ.എസ്.ആര്‍.ടി.സിക്കായില്ല. പ്രശ്‌ന പരിഹാരത്തിന് മുഖ്യമന്ത്രി ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷവും രംഗത്തെത്തി. സി.പി.ഐ അനുകൂല സംഘടയുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ കെ.എസ്.ആര്‍.ടിസി ഭവന്‍ ഉപരോധിച്ചു.
ഇന്നലെ പ്രശ്‌നം പരിഹരിക്കുമെന്നാണ് ധനമന്ത്രി പറഞ്ഞത്. 39,000 പെന്‍ഷന്‍കാരും, 42,000 ശമ്പളക്കാരും ഇനി എന്ത് ചെയ്യുമെന്നറിയാത്ത ആശങ്കയിലാണ്. ഇതോടെയാണ് ഭരണ കക്ഷിയായ സി.പി.ഐയുടെ അനുകൂല സംഘടന തന്നെ സമരം തുടങ്ങിയത്.
നിലവില്‍ 100 കോടി രൂപയാണ് ബാധ്യത തീര്‍ക്കാന്‍ കെ.എസ്.ആര്‍.ടി.സി ആവശ്യപ്പെടുന്നത്. ഇത് എന്ന് ലഭിക്കുമെന്ന് അറിയില്ല. അതിനാല്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാണ് എ.ഐ.ടി.യു.സി വ്യക്തമാക്കുന്നത്. ഐ.എന്‍.ടി.യു.സിയും ഇന്ന് ചീഫ് ഓഫീസ് ഉരപരോധിച്ചു. ഇതോടെ കെ.എസ്.ആര്‍.ടി.സി ഭവന്‍ സ്തംഭിച്ചു. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ 22 മുതല്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് മുന്നറിയിപ്പും തൊഴിലാളികള്‍ നല്‍കുന്നു.
https://www.facebook.com/Malayalivartha