പെരുന്നയിലെ തേവര്‍ കണ്ണുരുട്ടി;പിണറായി വിറച്ചു

എല്‍ എസ് എസ് മീശ വിറപ്പിച്ചപ്പോള്‍ പിണറായി സര്‍ക്കാര്‍ ആലില പോലെ നിന്നു വിറച്ചു.ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നിയമനത്തിലാണ് സുകുമാരന്‍ നായര്‍ കണ്ണുരുട്ടിയപ്പോള്‍ പിണറായി വിറച്ചു പോയത്.
യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ദേവസ്വം മന്ത്രിയായിരുന്ന വി എസ് ശിവകമാറിനെ ഉപയോഗിച്ചാണ് എന്‍എസ്എസ് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപീകരിച്ചത്. മുഖ്യമന്ത്രിയുടെ പിന്തുണയും ഇതിനുണ്ടായിരുന്നു.
ക്ഷേത്രങ്ങളിലേക്കുള്ള നിയമനങ്ങള്‍ ദൈവ വിശ്വാസികളില്‍ നിന്നായിരിക്കണമെന്ന നിബന്ധനയാണ് എന്‍.എസ്.എസ്.മുന്നോട്ടുവച്ചത്.ദേവസ്വം മന്ത്രിയായി കടകംപള്ളി സുരേന്ദ്രന്‍ ചുമതലയേറ്റയുടന്‍ ദേവസ്വം നിയമന ബോര്‍ഡ് പിരിച്ചുവിടുമെന്ന് പറഞ്ഞിരുന്നു. ആതിരപ്പള്ളി പദ്ധതി നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടും വിവാദമായി. തൊട്ടുപിന്നാലെ കടകംപള്ളി പെരുന്നയിലെത്തി സുകുമാരന്‍ നായരെ മുഖം കാണിച്ചു.
കഴക്കൂട്ടം നിയോജക മണ്ഡലത്തില്‍ കടകംപള്ളി ജയിച്ചത് ജി.സുകുമാരന്‍ നായരുടെ കൃപാകടാക്ഷം ഉള്ളതുകൊണ്ടു മാത്രമാണ്.കഴക്കൂട്ടത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എം എ വാഹിദും ബി ജെ പി സ്ഥാനാര്‍ത്ഥി വി.മുരളീധരനും ശക്തമായ മത്സരമാണ് കാഴ്ചവച്ചത്. മുരളി രണ്ടാം സ്ഥാനത്തെത്തി.നായര്‍ വോട്ടുകള്‍ ഏറ്റവുമധികം പോള്‍ ചെയ്തത് കടകംപള്ളിക്കായതു കൊണ്ടാണ് അദ്ദേഹം ജയച്ചത്.വി.മുരളീധരന്‍ തോല്‍ക്കേണ്ടത് എന്‍എസ്എസിന്റെ ആവശ്യമായിരുന്നു.
ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നിര്‍ത്തലാക്കുമെന്ന് കടകംപള്ളി പറഞ്ഞപ്പോള്‍ തന്നെ പെരുന്നയിലെ തേവര്‍ കണ്ണുരുട്ടി. ഇങ്ങനെയൊക്കെ പറഞ്ഞാല്‍ ഇനി എം.എല്‍.എ. ആകേണ്ടേയെന്ന് ഉന്നതരായ ചില സി പി എം നേതാക്കള്‍ ചോദിച്ചു.അതോടെ കടകംപള്ളി വണ്ടിയുമെടുത്ത് പെരുന്നക്ക് പുറപ്പെട്ടു.
സി പി എം കൊല്ലം ജില്ലാ സെക്രട്ടറിയും മുന്‍ എം.പിയുമായ കെ.എന്‍.ബാലഗോപാലിന്റെ സഹോദരനും പ്രമുഖ കരാറുകാരനുമായ കലഞ്ഞൂര്‍ മധു എന്‍ എസ് എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയയുടന്‍ എം.ജി.സര്‍വകലാശാലാ സിന്റിക്കേറ്റ് പിരിച്ചുവിട്ടെങ്കിലും സുകുമാരന്‍ നായരുടെ മകളെ മാത്രം തൊട്ടില്ല. ഹൈന്ദവ വോട്ടുകള്‍ എല്‍ ഡി എഫില്‍ നിലനിര്‍ത്തണമെങ്കില്‍ സുകുമാരന്‍ നായരുടെ പിന്തുണ കൂടിയേ തീരൂ.എയ്ഡഡ് സ്‌കൂള്‍ നിയമന വിഷയത്തിലും സര്‍ക്കാര്‍ എന്‍എസ്എസിന്റെ പക്ഷത്തായിരുന്നു. എസ് എന്‍ ഡി പി ,ബി ജെ പിയില്‍ പോയതു കാരണം സി പി എമ്മിന് എന്‍എസ്എസിനെ കൂടിയേ തീരൂ.
https://www.facebook.com/Malayalivartha