നിലത്ത് വീഴാന്‍ പോയപ്പോള്‍ 'അയ്യോ' എന്ന് പറഞ്ഞതിന് ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥിയ്ക്ക് ശിക്ഷ

സ്‌കൂളില്‍ മലയാളം പറഞ്ഞതിന് വിദ്യാര്‍ത്ഥിയ്ക്ക് അധ്യാപികയുടെ എഴുത്തുശിക്ഷ. 'ഞാന്‍ ഇനി മലയാളത്തില്‍ സംസാരിക്കില്ല' എന്ന് ഇംഗ്ലീഷില്‍ അമ്പതു തവണ ഇംപോസിഷന്‍ എഴുതിച്ചായിരുന്നു അധ്യാപികയുടെ ശിക്ഷാ നടപടിയെന്നാണ് റിപ്പോര്‍ട്ട്. നിലത്ത് വീഴാന്‍ പോയപ്പോള്‍ 'അയ്യോ' എന്ന് പറഞ്ഞതാണ് വിദ്യാര്‍ത്ഥി ചെയ്തുവെന്ന് പറയുന്ന കുറ്റം. ഇടപ്പള്ളി കാംപിയന്‍ സിബിഎസ്ഇ സ്‌കൂളിലാണ് സംഭവം. ശിക്ഷയെ കുറിച്ച് അറിയില്ലെന്നായിരുന്നു സ്‌കൂള്‍ പ്രധാന അധ്യാപികയുടെ പ്രതികരണം. ഒരു ശിക്ഷയും പാടില്ലെന്ന് അധ്യാപികര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളതാണ്. സംഭവം സത്യമാണെങ്കില്‍ ഉത്തരവാദിയായ അധ്യാപികക്കെതിരെ നടപടിയെടുക്കുമെന്നും അവര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha