രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസ് സുപ്രീം കോടതിയിലേക്ക്; മുൻകൂർ ജാമ്യത്തിനെതിരെ പരാതിക്കാരി...

പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസ് നിർണ്ണായകമായ ഒരു ഘട്ടത്തിലേക്ക് കടക്കുകയാണ്. നേമം പോലീസ് രജിസ്റ്റർ ചെയ്ത ആദ്യ പരാതിയിൽ ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പരാതിക്കാരി. ഹൈക്കോടതി നിരീക്ഷണങ്ങളിൽ അതൃപ്തി രേഖപ്പെടുത്തിക്കൊണ്ടാണ് യുവതി രാജ്യത്തെ പരമോന്നത നീതിപീഠത്തിലേക്ക് നീങ്ങുന്നത്. രാഹുൽ മാങ്കൂട്ടത്തിലിന് വലിയ ആശ്വാസമായ ഹൈക്കോടതിയുടെ മുൻകൂർ ജാമ്യ ഉത്തരവ് പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് യുവതിയുടെ ഈ നീക്കം. കേസിലെ ഒന്നാം പരാതിക്കാരി ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകാൻ നടപടി തുടങ്ങി.
പ്രമുഖ അഭിഭാഷകരുമായി യുവതി പ്രാഥമിക ചർച്ചകൾ പൂർത്തിയാക്കി കഴിഞ്ഞു. ഉടൻ തന്നെ സുപ്രീം കോടതിയിൽ അപ്പീൽ ഹർജി ഫയൽ ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ വ്യാഴാഴ്ചയാണ് കേരള ഹൈക്കോടതി രാഹുലിന് മുൻകൂർ ജാമ്യം നൽകിയത്. ബന്ധം ഉഭയസമ്മതപ്രകാരമുള്ളതാണെന്ന പ്രഥമദൃഷ്ട്യാ തോന്നുന്ന നിരീക്ഷണമാണ് കോടതി നടത്തിയത്.
കൂടാതെ ഗർഭച്ഛിദ്രത്തിനായി യുവതി സ്വമേധയാ മരുന്ന് കഴിച്ചതാണെന്ന പ്രതിഭാഗം വാദവും കോടതി പരിഗണിച്ചിരുന്നു. ഈ നിരീക്ഷണങ്ങളെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യാനാണ് പരാതിക്കാരിയുടെ തീരുമാനം. താൻ ബലാത്സംഗത്തിന് ഇരയായതാണെന്നും തെളിവുകൾ അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ടെന്നും യുവതി ആരോപിക്കുന്നു.
https://www.facebook.com/Malayalivartha
























