കോടിയേരി നടന്നടുക്കുന്നു; മുഖ്യമന്ത്രി പദത്തിലേക്ക്... പാര്‍ട്ടി ഒന്നടങ്കം പിണറായിക്കെതിരെ തിരിഞ്ഞിരിക്കുന്ന പശ്ചാത്തലത്തിലുള്ള സാധ്യതകള്‍

സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മുഖ്യമന്ത്രി പദത്തിലെത്താന്‍ വഴിയൊരുങ്ങുന്നു. പാര്‍ട്ടി ഒന്നടങ്കം പിണറായിക്കെതിരെ തിരിഞ്ഞിരിക്കുന്ന പശ്ചാത്തലത്തില്‍ ഇതിനുള്ള സാധ്യത വര്‍ധിക്കുകയാണ്.
തലശ്ശേരി സീറ്റില്‍ നിന്നും കോടിയേരി മത്സരിക്കാനാണ് സാധ്യത. ഇപ്പോഴത്തെ തലശേരി എം.എല്‍.എ, എ എന്‍.ഷംസീര്‍ രാജിവയ്ക്കാനാണ് സാധ്യത. കോടിയേരിയുടെ വിശ്വസ്തനാണ് ഷംസീര്‍. നിയമസഭാ സീറ്റ് രാജിവയ്ക്കുകയാണെങ്കില്‍ ഷംസീറിനെ കണ്ണൂരില്‍ നിന്നം പാര്‍ലെമെന്റിലേക്ക് മത്സരിപ്പിക്കും.
സി ബി ഐ യുടെ പരിഗണനയിലിരിക്കുന്ന ലാവ്‌ലിന്‍ കേസിലാണ് പാര്‍ട്ടി ഒന്നടങ്കം ഉറ്റുനോക്കുന്നത്. ലാവ് ലിന്‍ കേസ് അടുത്ത വര്‍ഷമാദ്യം പരിഗണിക്കാനിരിക്കെ സി ബി ഐ നിലപാട് കര്‍ശനമാക്കിയ പശ്ചാത്തലത്തില്‍ പിണറായിക്ക് സ്ഥാനത്യാഗം ചെയ്യേണ്ടി വരും. ഇല്ലെങ്കില്‍ സി പി എമ്മുകാര്‍ അദ്ദേഹത്തെ താഴെയിറക്കും.
കോടിയേരി ബാലകൃഷ്ണനെ മുഖ്യമന്ത്രിയാക്കുന്നതിനോട് സി പി എമ്മില്‍ ഏകാഭിപ്രായമാണുള്ളത്. എം.എ.ബേബിയും തോമസ് ഐസക്കും എന്തിന് വി എസ് അച്യുതാനന്ദന്‍ പോലും അനുകൂലിക്കുന്നത് കോടിയേരിയെയാണ്. ആദ്യന്തര മന്ത്രിയായിരുന്ന കാലയളവിലുള്ള പ്രവര്‍ത്തനങ്ങളും അദ്ദേഹത്തിന് തുണയായി തീരും.
കഴിഞ്ഞ ദിവസം കോടിയേരി പിണറായിക്കെതിരെ രംഗത്തെത്തിയിരുന്നു. ആഭ്യന്തര വകുപ്പിന്റെ പ്രവര്‍ത്തനത്തെ രൂക്ഷമായ ഭാഷയിലാണ് കോടിയേരി വിമര്‍ശിച്ചത്. ഇതിനു തൊട്ടുപിന്നാലെ പാര്‍ട്ടി കേന്ദ്ര നേതൃത്വം രംഗത്തെത്തി.
കോടിയേരി മുഖ്യമന്ത്രിക്കുന്നതിനോട് കേന്ദ്ര നേതൃത്വത്തിനും താത്പര്യമുണ്ട്. ചിരി മുഖം എപ്പോഴും സൂക്ഷിക്കുന്ന കോടിയേരിയോട് പൊതുജനങ്ങള്‍ക്കും എതിര്‍പ്പില്ല. പിണറായിയുടെ മസില്‍ കണ്ടു മടുത്ത പാര്‍ട്ടിക്കാര്‍ക്കും റിലീഫാണ് കോടിയേരി.
സി പി എം നേതാക്കളെ ഒന്നടങ്കം എതിരാക്കിയതാണ് പിണറായിക്കുള്ള ഏറ്റവും വലിയ വെല്ലുവിളി. എം എ ബേബിയെ പോലുള്ള നേതാക്കളെ പിണറായി ചിത്രത്തില്‍ നിന്നു തന്നെ ഇല്ലാതാക്കി.തോമസ് ഐസക് മോശക്കാരനാണെന്ന തരത്തില്‍ പ്രവര്‍ത്തിച്ചു.ഗീതാഗോപിനാഥിനെ സാമ്പത്തിക ഉപദേഷ്ടാവാക്കി. ഇ.പി.ജയരാജനെ രാജി വയ്പ്പിച്ചു. പാര്‍ട്ടിക്കാരുടെയെല്ലാം വായടപ്പിച്ചു.നരേന്ദ്ര മോദി എന്ന ഭാവത്തിലാണ് പിണറായി ഭരണം തുടരുന്നത്. എന്നാല്‍ അമിത് ഷായാകാന്‍ കോടിയേരിക്ക് താത്പര്യമില്ല.
https://www.facebook.com/Malayalivartha