കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് രൂപീകരണം പ്രതിപക്ഷ സര്‍വീസ് സംഘടനകളുടെ സൂചനാപണിമുടക്ക് ഇന്ന്

കേരളാ അഡ്മിനിസ്‌ട്രേറ്റിവ് സര്‍വിസ് രൂപീകരണത്തിനെതിരായി പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ ഇന്ന് സൂചനാപണിമുടക്ക് നടത്തുന്നു. സമരം ചെയ്യുന്നവര്‍ക്ക് ഡയസ് നോണ്‍ ബാധകമാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. കോണ്‍ഗ്രസ് പോഷക സംഘടനയായ കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ സംഘടനകളാണ് സമരം ചെയ്യുന്നത്.
കെഎഎസ് രൂപീകരണം സെക്രട്ടേറിയറ്റ് ജീവനക്കാരുടെ പ്രമോഷന്‍ സാധ്യതകള്‍ ഇല്ലാതെയാക്കും, സെക്രട്ടേറിയറ്റിലെ കാര്യക്ഷമവും അഴിമതി രഹിതവുമായ ഭരണ സംവിധാനത്തെ തകര്‍ക്കും എന്നിവയാണ് ജീവനക്കാര്‍ ഉയര്‍ത്തുന്ന വാദങ്ങള്‍. ഇന്നലെ ഇടത് സംഘടനകളും കെഎഎസ് രൂപീകരണത്തിനെതിരെ സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു.
https://www.facebook.com/Malayalivartha
























