നോട്ടു നിരോധനത്തെ തുടര്‍ന്ന് ഇനി വിവാഹാവശ്യങ്ങള്‍ക്കും പണം പിന്‍വലിക്കാന്‍ കഴിയില്ല; പുതുവര്‍ഷത്തില്‍ വിവാഹം നടത്താനിരുന്ന കുടുംബങ്ങള്‍ ആശങ്കയില്‍

നോട്ടു നിരോധനത്തെ തുടര്‍ന്ന് വിവാഹാവശ്യങ്ങള്‍ക്കായി പ്രത്യേക പരിഗണന നല്‍കിയിരുന്ന രണ്ടര ലക്ഷം രൂപ നിര്‍ത്തലാക്കി. വിവാഹാവശ്യത്തിനായി ഡിസംബര്‍ 30 വരെയായിരുന്നു ഒരു കുടുംബത്തിന് രണ്ടരലക്ഷം രൂപ വരെ ബാങ്കില്‍ നിന്നും പിന്‍വലിക്കാന്‍ സാധിച്ചിരുന്നത്. എന്നാല്‍ തീയതി അവസാനിച്ചതോടെ വിവാഹക്കാര്‍ കെണിയിലായിരിക്കുകയാണ്. നേരത്തേയുള്ള ഉത്തരവില്‍ ഡിസംബര്‍ 30 എന്ന തീയതിയായതിനാലാണ് ഇപ്പോള്‍ പണം നല്‍കാനാവില്ലെന്ന് ബാങ്കുകള്‍ പറയുന്നത്.
ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ വിവാഹം നിശ്ചയിച്ചിട്ടുള്ള കുടുംബങ്ങള്‍ അപ്രതീക്ഷിതമായ ഈ ഉത്തരവില്‍ വലയുകയാണ്. പുതിയ ഉത്തരവ് ഇറങ്ങാത്തതിനാല്‍ വിവാഹാവശ്യത്തിന് പണം ലഭിക്കാതെ ജനങ്ങള്‍ ആകെ ദുരിതത്തിലാണ്. നോട്ടു പിന്‍വലിച്ചതോടെ നിരോധിത പണം വിവാഹ സമയത്ത് പിന്‍വലിക്കാം എന്ന ധാരണയില്‍ എല്ലാവരും നിക്ഷേപിച്ചിരിക്കുകയാണ്.
വിവാഹം സംബന്ധിച്ച് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചിട്ടുള്ള രേഖകളുമായി നിരവധിപ്പേര്‍ ബാങ്കുകളെ സമീപിക്കുന്നുണ്ട്. എന്നാല്‍ ഇവര്‍ക്ക് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തതു പോലെ പണം ലഭിക്കുന്നില്ല. ഇക്കാര്യത്തില്‍ റിസര്‍വ് ബാങ്കിന്റെ പുതിയ ഉത്തരവുണ്ടായില്ലെങ്കില്‍ പ്രശ്‌നത്തിന് പരിഹാരമുണ്ടാകില്ല.
https://www.facebook.com/Malayalivartha