ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനം തടഞ്ഞു, ഗുരുതരാവസ്ഥയില്‍ രോഗി മരിച്ചു; ആശുപത്രിയില്‍ നിന്നും മൃതദേഹം ആംബുലന്‍സില്‍ കൊണ്ടുവരുമ്പോഴും തടഞ്ഞു

ഹര്‍ത്താല്‍ നടത്തിപ്പുകാര്‍ വാഹനം തടഞ്ഞതിനെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങേണ്ടി വന്ന ഗൃഹനാഥന്റെ മൃതദേഹം ആശുപത്രിയില്‍ നിന്നും തിരികെ കൊണ്ടുവരുമ്പോഴും ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. കഴിഞ്ഞ ദിവസം ബിജെപി-സിപിഎം അക്രമത്തെ തുടര്‍ന്ന് കാസര്‍ഗോഡ് ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കുന്നതിനിടയില്‍ മരണത്തിന് കീഴടങ്ങേണ്ടി വന്നത് ബിരിക്കുളത്തെ വ്യാപാരി സി.ജെ. ജോണ്‍ മാളോലയില്‍ എന്ന 63 കാരനായിരുന്നു.
കഴിഞ്ഞ ദിവസം രാവിലെ ഒമ്പതരയോടെ നെഞ്ചുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജോണിനെ വെള്ളരിക്കുണ്ടിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുയും ഹൃദയാഘാതമാണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് നഗരത്തിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയുമായിരുന്നു.
എന്നാല്‍ പലയിടങ്ങളിലും ഹര്‍ത്താല്‍ അനുകൂലികള്‍ കാര്‍ തടഞ്ഞതിനെ തുടര്‍ന്ന സമയത്ത് ചികിത്സ നല്‍കാനായില്ല. തടസ്സങ്ങളെല്ലാം മറികടന്ന് ആശുപത്രിയില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചെങ്കിലും ഉടന്‍ തന്നെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
മകന്‍ അനൂപാണ് പിതാവിനെ കാറില്‍ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പോകുന്നതിനിടയില്‍ അട്ടേങ്ങാനം, ഇരിയ, മൂന്നാംമൈല്‍, മാവുങ്കല്‍ എന്നിവിടങ്ങളിലെല്ലാം ഹര്‍ത്താല്‍ അനുകൂലികളോട് വിവരം പറയുകയും അഭ്യര്‍ത്ഥിക്കുകയൂം വഴിയില്‍ തടസ്സം സൃഷ്ടിച്ചിരുന്ന കല്ലുകള്‍ പെറുക്കിമാറ്റുകയുമൊക്കെ ചെയ്ത് കാഞ്ഞങ്ങാട് കുന്നുമ്മലിലെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഏറെ വൈകി. ഐസിയുവില്‍ പ്രവേശിപ്പിച്ച് ഏതാനും സമയം കഴിയും മുന്പ് ജോണ്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു. ഒടുവില്‍ മൃതദേഹം വഹിച്ച ആംബുലന്‍സിന് പിന്നാലെ എത്തുമ്പോഴും പലയിടങ്ങളിലും കാറിന് ഇത് തന്നെയായിരുന്നു അനുഭവം.
https://www.facebook.com/Malayalivartha
























