കാസര്‍ഗോഡ് ഉപ്പളയില്‍ കണ്ടെയ്‌നര്‍ ലോറിയും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചു

കാസര്‍ഗോഡ്-മംഗളൂരു ദേശീയപാതയിലെ ഉപ്പളയില്‍ കാറും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് കാര്‍യാത്രക്കാരായ ഒരു കുടുംബത്തിലെ മൂന്നുപേരടക്കം നാലുപേര്‍ മരണമടഞ്ഞു.
തൃശൂര്‍ ചേലക്കര ആയുര്‍വേദ മെഡിക്കല്‍ കോളജിനു സമീപം താമസിക്കുന്ന രാമനാരായണന്‍ (55), ഭാര്യ വത്സല (38), മകന്‍ രഞ്ജിത്ത് (20), രഞ്ജിത്തിന്റെ സുഹൃത്ത് തിരൂര്‍ പോട്ടോര്‍ മേച്ചേരി വീട്ടില്‍ ഇട്ട്യച്ചന്‍ നാന്‍സി ദമ്പതികളുടെ മകന്‍ നിധിന്‍(22) എന്നിവരാണ് മരിച്ചത്.
ഇന്നലെ പുലര്‍ച്ചെ 5.10ഓടെ മംഗല്‍പാടി പഞ്ചായത്ത് ഓഫീസിന് സമീപമായിരുന്നു അപകടമുണ്ടായത്. കാസര്‍ഗോഡ് ഭാഗത്തേക്കു വരികയായിരുന്ന ഷിപ്പിംഗ് കമ്പനിയുടെ കെഎ 19 എ ബി 4832 നമ്പര്‍ കണ്ടെയ്‌നര്‍ ലോറിയും കെഎല്‍ 48 ഡി 3969 നമ്പര്‍ സ്വിഫ്റ്റ് കാറുമാണ് കൂട്ടിയിടിച്ചത്.
കാറിലുണ്ടായിരുന്ന നാലുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. ആന്തരിക രക്തസ്രാവംമൂലമാണ് എല്ലാവരും മരിച്ചത്. കാര്‍ വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. കാര്‍ െ്രെഡവര്‍ ഉറങ്ങിപ്പോയതിനാലാണ് അപകടമുണ്ടായെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കര്‍ണാടകയിലെ കൊപ്പം എ.സി.എന്‍.റാവു ആയുര്‍വേദ കോളജിലെ വിദ്യാര്‍ഥികളാണ് രഞ്ജിത്തും നിധിനും. രഞ്ജിത്ത് സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുത്ത് മാതാപിതാക്കള്‍ക്കും നിധിനുമൊപ്പം ക്രിസ്മസ് അവധികഴിഞ്ഞ് തൃശൂരില്‍നിന്നും കോളജിലേക്ക് മടങ്ങിപോകുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന് കണ്ടെയ്‌നര്‍ ലോറിയുടെ െ്രെഡവര്‍ തമിഴ്‌നാട് മധുര സ്വദേശി മണികണ്ഠനെ (42) പോലീസ് അറസ്റ്റ് ചെയ്തു. അപകടവിവരമറിഞ്ഞ് ഉപ്പളയില്‍നിന്നുള്ള ഫയര്‍ഫോഴ്‌സ് യൂണിറ്റും കുമ്പള സിഐ വി.വി.മനോജ്, കുമ്പള എസ്‌ഐ മെല്‍വിന്‍ ജോസ്, മഞ്ചേശ്വരം എസ്‌ഐ പി.പ്രമോദ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തി. റോഡില്‍ പരന്നൊഴുകിയ രക്തവും മറ്റും ഫയര്‍ഫോഴ്‌സ് വെള്ളംചീറ്റി വൃത്തിയാക്കുകയായിരുന്നു. മൃതദേഹങ്ങള്‍ കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. തുടര്‍ന്ന് ഇന്നലെ വൈകുന്നേരത്തോടെ തൃശൂരിലേക്ക് കൊണ്ടുപോയി.
തൃശൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്‍സി കോഴ്‌സിനു പഠിക്കുകയാണ് നിധിന്‍. സുഹൃത്തിനെ കര്‍ണാടകയിലെ കോളജില്‍ കൊണ്ടുചെന്നാക്കാനായി അവര്‍ക്കൊപ്പം പോകുമ്പോഴായിരുന്നു അപകടമുണ്ടായത്. സഹോദരങ്ങള്‍: മിഥുന്‍, റഫിന്‍. സംസ്‌കാരം ഇന്ന് തിരൂര്‍ സെന്റ് തോമസ് പള്ളിയില്‍.
https://www.facebook.com/Malayalivartha
























