10 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന പിടികൂടി

സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്ന കുറ്റംചുമത്തി 10 ഇന്ത്യന്‍ മത്സ്യബന്ധനത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന പിടികൂടി. ജഗതപട്ടണം, പുതുക്കോട്ടെ സ്വദേശികളായ മത്സ്യബന്ധനത്തൊഴിലാളികളാണ് പിടിയിലായത്. ഇവരുടെ രണ്ടുബോട്ടുകളും ലങ്കന്‍ നാവികസേന പിടിച്ചെടുത്തിട്ടുണ്ട്.
തടവില്‍ കഴിയുന്ന 51 മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാന്‍ ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ധാരണയായി ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് സമുദ്രാതിര്‍ത്തിയില്‍ വീണ്ടും മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha