ഉപതിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്ത് എല്‍ ഡി എഫ്, ഒമ്പത് സീറ്റുകളില്‍ ജയിച്ച എല്‍ഡിഎഫിന് മൂന്ന് സിറ്റിങ് സീറ്റുകള്‍ നഷ്ടപ്പെട്ടെങ്കിലും നാലെണ്ണം പിടിച്ചെടുക്കാനായി

സംസ്ഥാനത്ത് നടന്ന ഉപതിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്ത് എല്‍ ഡി എഫ്. പതിനഞ്ചു വാര്‍ഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഒമ്ബതിടങ്ങളിലാണ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. എല്‍ഡിഎഫിന് മൂന്ന് സിറ്റിങ് സീറ്റുകള്‍ നഷ്ടപ്പെട്ടെങ്കിലും നാലെണ്ണം പിടിച്ചെടുക്കാനായി. പാലക്കാട്ടെ ഇടതുമുന്നണിയുടെ രണ്ട് സീറ്റുകള്‍ യു ഡി എഫ് പിടിച്ചെടുത്തു. കൊല്ലം കോര്‍പറേഷനിലെ തേവള്ളി അടക്കം മൂന്നു സീറ്റുകള്‍ നിലനിര്‍ത്തിയ ബി ജെ പിക്ക് കാസര്‍ക്കോട്ടെ ഒരു സീറ്റ് നഷ്ടമായി.
കോഴിക്കോട് തിരുവമ്ബാടി മറിയപ്പുറം ഉപതിരഞ്ഞെടുപ്പില്‍ 424 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സി പി എമ്മിലെ റംല ചോല ജയിച്ചത്. കൂവപ്പടി പഞ്ചായത്ത് 10ാം വാര്‍ഡില്‍ ബി ജെ പി സ്ഥാനാര്‍ത്ഥി ഹരിനാരായണന്‍ 70 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ആലപ്പുഴയിലെ ഉപതിരഞ്ഞെടുപ്പില്‍ രണ്ടു ഗ്രാമപഞ്ചായത്തുകളും എല്‍ ഡി എഫ് നിലനിര്‍ത്തി. കൈനകരി പഞ്ചായത്തില്‍ സി പി എമ്മിലെ അനിത പ്രസാദും പുറക്കാട് നിജ അനില്‍ കുമാറും വിജയിച്ചു. കൊല്ലം കോര്‍പറേഷനിലെ തേവള്ളി ഡിവിഷന്‍ ഉപതിരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ഥി ബി ഷൈലജ 400 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.
കൗണ്‍സിലറായിരുന്ന മകള്‍ കോകില എസ് കുമാര്‍ വാഹനാപകടത്തില്‍ മരിച്ചതിനെതുടര്‍ന്നാണു ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്. പത്തനംതിട്ട റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ ബി ജെ പിയിലെ തങ്കപ്പന്‍ പിള്ള 35 വോട്ടിനു ജയിച്ചു. ഇവിടെ തങ്കപ്പന്‍ പിള്ളയുടെ മകന്‍ പ്രകാശാണ് കഴിഞ്ഞ തവണ ജയിച്ചത്. എന്നാല്‍ പ്രചാരണത്തിനിടയില്‍ കണ്ണില്‍ പ്രാണി കടിച്ചു ഗുരുതരമായി പരുക്കേറ്റതിനാല്‍ പ്രകാശിന് സത്യപ്രതിജ്ഞ ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല.
ശരീരമാകെ അസുഖം ബാധിച്ച് ഇപ്പോള്‍ നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് പ്രകാശ്. കോട്ടയം മുത്തോലി പഞ്ചായത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് വിട്ടതിനു ശേഷം കേരള കോണ്‍ഗ്രസിന് ഒറ്റയ്ക്ക് വിജയം. വാര്‍ഡില്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും ബി ജെ പിയും സിപിഎമ്മും മത്സരിച്ചെങ്കിലും 71 വോട്ടിന് കേരള കോണ്‍ഗ്രസിന് വിജയിക്കുകയായിരുന്നു.കാസര്‍കോട് മീഞ്ച ഗ്രാമപഞ്ചായത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന 11ാം വാര്‍ഡായ മജിബയല്‍ ബി ജെ പിയില്‍ നിന്നും ഇടതുമുന്നണി പിടിച്ചെടുത്തു.
ബി ജെ പി സ്ഥാനാര്‍ത്ഥി ചന്ദ്രഹാസ ആല്‍വയെ 133 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സി പി ഐ സ്ഥാനാര്‍ത്ഥി പി ശാന്താരാമഷെട്ടി തോല്‍പിച്ചത്. പാലക്കാട് മണ്ണാര്‍ക്കാട് തെങ്കര പഞ്ചായത്തിലെ പുഞ്ചക്കോട് വാര്‍ഡില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിലെ സി ഉഷ 18 വോട്ടിന് ജയിച്ചു. എല്‍ ഡി എഫ് വാര്‍ഡായിരുന്നു. കോട്ടോപ്പാടം പഞ്ചായത്തിലെ അമ്ബാഴക്കോട് വാര്‍ഡ് യു ഡി എഫ് എല്‍ ഡി എഫില്‍ നിന്നും പിടിച്ചെടുത്തു. ലീഗിലെ ഗഫൂര്‍ കോട്ടൂര്‍ത്താഴത്താണ് 48 വോട്ടിന് ജയിച്ചത്. മങ്കരപഞ്ചായത്തിലെ എട്ടാംവാര്‍ഡ് യു ഡി എഫില്‍ നിന്നും എല്‍ ഡി എഫ് പിടിച്ചെടുത്തു.
എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി കെ ഷിബു 31 വോട്ടിനു ജയിച്ചു. കണ്ണൂര്‍ ചെറുപുഴ ഗ്രാമ പഞ്ചായത്തിലെ എട്ടാം വാര്‍ഡായ രാജഗിരിയില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിക്ക് അട്ടിമറി വിജയം. എല്‍ ഡി എഫ് സ്ഥാനാര്‍ഥി ലാലി തോമസ് ഒന്‍പതു വോട്ടിനാണ് യു ഡി എഫ് സ്ഥാനാര്‍ഥി ഷൈനി റോയിയെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ തവണ 339 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥി വല്‍സ ജായിസ് വിജയിച്ചത്. തിരുവനന്തപുരം കരകുളം ഗ്രാമപഞ്ചായത്തിലെ കാച്ചാണി വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് ജയിച്ചു. സി പി എമ്മിലെ വികാസ് സി 585 വോട്ടുകള്‍ക്കാണ് ജയിച്ചത്.
https://www.facebook.com/Malayalivartha