കെട്ടിച്ചുവിടാന്‍ അപ്പന്‍ സ്വരുക്കൂട്ടിയ സമ്പാദ്യം വിറ്റ് നിര്‍മ്മാതാവായ പെണ്‍കുട്ടി... സാന്ദ്ര തോമസ് വളര്‍ന്നത് ഇങ്ങനെ എന്നിട്ടും

മറ്റുകലാപാരമ്പര്യം ഇല്ലാതെ ആരുടെയും പിന്തുണഇല്ലാതെ നിര്‍മ്മാതാവിന്റെ സ്ഥാനത്തു ഇടിച്ചുകയറിയ പെണ്‍കുട്ടിയായിരുന്നു സാന്ദ്ര. ഉറച്ച തീരുമാനമെടുക്കാന്‍ കഴിവുള്ളവള്‍, കണിശക്കാരി വാശിക്കാരി സാന്ദ്രയെക്കുറിച്ചുള്ള വിശേഷണങ്ങള്‍ അനവധിയാണ്. 23 വയസില്‍ സ്വന്തം വിവാഹത്തിനായി അച്ഛന്‍ സൂക്ഷിച്ചു വച്ചിരുന്ന സ്വത്ത് വിറ്റ് സാന്ദ്ര തോമസ് എന്ന കുട്ടനാട്ടുകാരി സിനിമ നിര്‍മ്മിക്കാന്‍ എത്തിയത്. അമ്മ കാഞ്ഞിരപ്പള്ളിക്കാരി. കാര്‍ഷികപാരമ്പര്യമുള്ള കുടുംബമായിരുന്നു അപ്പന്റെയും അമ്മയുടേയും. ചങ്ങനാശേരിയിലെ മോസ്‌കോ എന്ന ഗ്രാമത്തിലാണു വളര്‍ന്നത്. കീലോമീറ്ററുകള്‍ നടന്ന് സ്‌കൂളില്‍ പോയി.
തൃശൂര്‍ സെന്റ് ജോസഫ് ബോര്‍ഡിങ് സ്‌കൂളില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ പഠനത്തില്‍ ശരാശരിക്കാരിയായ അവള്‍ പത്താം ക്ലാസില്‍ ഡിസ്റ്റിങ്ഷന്‍ വാങ്ങി എല്ലാവരേയും ഞെട്ടിച്ചു. എറണാകുളത്തെ സെന്റ് തെരേസാസിലായിരുന്നു പ്രീഡിഗ്രി പഠനം. അവിടെ വച്ചു പരിജയപ്പെട്ട സിസ്റ്റര്‍ വിവറ്റി സാന്ദ്രയെ കലയുടെ ലോകത്തിലേയ്‌ക്കെത്തിച്ചു. ആദ്യം അഭിനയിച്ചതു നാടകത്തിലായിരുന്നു. അതും ഫൂലന്‍ ദേവിയുടെ ഭര്‍ത്താവായി. ഡിഗ്രിപഠിച്ചത് ദുബായില്‍.
ശേഷം കോച്ചിയിലേയ്ക്കു മടങ്ങിവരവ്. ഈ വരവിലെ ലക്ഷ്യം സ്പ തുടങ്ങുക എന്നതായിരുന്നു. അതിനിടയില്‍ അവതാരകയാകുക എന്ന ഉദ്ദേശത്തോടെ കിരണ്‍ ടിവിയില്‍ ചെന്നു. അവിടെ വച്ചു സാന്ദ്ര വിജയ് ബാബുവിനെ പരിജയപ്പെട്ടു. വീഡിയോ ജോക്കിയാകാന്‍ വന്ന സാന്ദ്രയോടു സംസാരിച്ച ശേഷം ചാനലിന്റെ അന്നത്തെ വൈസ്പ്രസിഡന്റ് വിജയ് ബാബു ലക്ഷ്യം സ്പയേക്കാള്‍ വലുതാകണം എന്നു നിര്‍ദേശിച്ചു. അതില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ടു പാലക്കാട്ട് അച്ഛനുള്ള സ്ഥലം വിറ്റ് 80 ലക്ഷം രൂപയുമായി ആദ്യം സിനിമ െ്രെഫഡേ നിര്‍മ്മിക്കാന്‍ ഇറങ്ങി.
െ്രെഫഡേയ്ക്കു ശേഷം ആമേന്‍, കിളിപോയി തുടങ്ങിയ സിനിമകള്‍ നിര്‍മ്മിച്ചു. അപ്പോഴേയ്ക്കും വിജയ് ബാബു ചാനലിന്റെ ഉത്തരവാദിത്തങ്ങള്‍ വിട്ട് സാന്ദ്രക്കൊപ്പം എത്തി. സക്കറിയയുടെ ഗര്‍ഭിണികള്‍ മുതല്‍ ഇരുവരും ഒരുമിച്ച് െ്രെഫഡേ സിനിമ കമ്പനിയുടെ പങ്കാളിയായി. ചെയ്ത എല്ലാ സിനിമകളും പരീക്ഷണങ്ങളായിരുന്നു. മിക്ക സംവിധായകരുടേയും ആദ്യ സിനിമകള്‍... പിന്നീടു സാന്ദ്രയുടെ വിവാഹം കഴിഞ്ഞു. തുടര്‍ന്നാണു നിര്‍മ്മാണ കമ്പനിയെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ ഉണ്ടായതും ഇപ്പോഴത്തെ അവസ്ഥയില്‍ എത്തിച്ചതും.
https://www.facebook.com/Malayalivartha