സ്ത്രീകള്‍ക്കായി കെ.എസ്.ആര്‍.ടി.സി പിങ്ക് ബസ് വരുന്നു

സ്ത്രീകള്‍ക്കു മാത്രമായി കെ.എസ്.ആര്‍.ടി.സി പിങ്ക് ബസ് പുറത്തിറക്കുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ രണ്ട് ബസുകളാണ് ആദ്യമിറക്കുന്നത്. ഇതില്‍ വനിത കണ്ടക്ടറുമായിരിക്കും. കെ.എസ്.ആര്‍.ടി.സിക്ക് വനിത െ്രെഡവര്‍ ഇല്ലാത്തതിനാല്‍ തല്‍ക്കാലം പുരുഷന്മാരത്തെന്നെയാവും സര്‍വിസിന് ചുമതലപ്പെടുത്തുകയെന്ന് സി.എം.ഡി രാജമാണിക്യം പറഞ്ഞു.
പിങ്ക് ബസുകളില്‍ കണ്‍സഷന്‍ ടിക്കറ്റുകള്‍ അനുവദിക്കില്ല. അതേ സമയം കെ.എസ്.ആര്‍.ടി.സി പുതുതായി ആരംഭിക്കുന്ന സീസണ്‍ കാര്‍ഡ് ഇതില്‍ ഉപയോഗിക്കാം. സ്ത്രീകളുടെ സുരക്ഷയ്ക്കായി പോലീസ് പുതുതായി ആരംഭിച്ച പിങ്ക് പട്രോളിങ് വാഹനത്തിന്‍േറതിന് സമാനമായി പിങ്കും വെള്ളയും ഇടകലര്‍ന്ന നിറമാണ് ബസുകള്‍ക്കുള്ളത്.
നേരത്തെ 'ലേഡീസ് ഒണ്‍ലി' ബോര്‍ഡ് തൂക്കി സ്ത്രീകള്‍ക്ക് മാത്രമായുള്ള സര്‍വീസുകള്‍ നടത്തിയിരുന്നെങ്കിലും നഷ്ടത്തെ തുടര്‍ന്ന് നിര്‍ത്തുകയായിരുന്നു. ഒറ്റനോട്ടത്തില്‍ തന്നെ തിരിച്ചറിയുന്നതിന് വേണ്ടിയാണ് പുതിയ ബസുകള്‍ക്ക് പ്രത്യേക നിറം നല്‍കിയത്. സാധ്യമാകും വേഗത്തില്‍ നിരത്തിലിറക്കാനാണ് തീരുമാനം. ഏത് റൂട്ടിലായിരിക്കുമെന്ന് തീരുമാനമായിട്ടില്ല.
https://www.facebook.com/Malayalivartha