വനം വകുപ്പിന്റെ വാഹന പരിശോധന 50 ലിറ്റര്‍ വിദേശമദ്യവുമായി രണ്ടുപേര്‍ പിടിയില്‍

വനം വകുപ്പിന്റെ വാഹന പരിശോധനയ്ക്കിടെ 50 ലിറ്റര്‍ വിദേശമദ്യം പിടികൂടി. മദ്യം കടത്താനുപയോഗിച്ച വാഹനവും കടത്തിയ രണ്ടുപേരെയും കസ്റ്റഡിയിലെടുത്ത് എക്‌സൈസിനു കൈമാറി. മൂന്നാര്‍ ന്യൂ കോളനി സ്വദേശി, മൂന്നാര്‍ എക്‌സൈസില്‍ താല്‍ക്കാലിക െ്രെഡവറായിരുന്ന ശരവണകുമാര്‍ (36), ന്യൂകോളനി സ്വദേശി ഹരി (21) എന്നിവരാണു പിടിയിലായത്.
ബുധനാഴ്ച ഒന്‍പതരയോടെ എക്കോപോയിന്റ് പാലാറിലുള്ള വനം വകുപ്പിന്റെ ചെക്‌പോസ്റ്റില്‍ മൂന്നാറില്‍നിന്നു വന്ന മാരുതി ഇകോ വാന്‍ പരിശോധിക്കുന്നതിനിടെയാണ് വിദേശമദ്യം പിടികൂടിയത്. ദേവികുളം റേഞ്ച് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.ഡി. അനില്‍കുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ കെ.എസ്. അനില്‍കുമാര്‍, ഷൈജു സഹീര്‍, വനം വകുപ്പ് വാച്ചര്‍ മാഡസാമി എന്നിവരുടെ നേതൃത്വത്തിലാണു പ്രതികളെ പിടികൂടിയത്. ഇവരെ ദേവികുളം റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്‍.കെ. അജയ്‌ഘോഷിന്റെ നേതൃത്വത്തില്‍ ദേവികുളം എക്‌സൈസ് റേഞ്ച് ഓഫീസര്‍ക്കു കൈമാറി. പ്രതികളെ ദേവികുളം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha
























