അവസാനം ഭാഗ്യ ദേവത വഴികാട്ടിയായി; ഒരുകോടി സമ്മാനം നേടുമ്പോള്‍ കരാര്‍ ജോലിക്കാരന്റെ കണ്ണു നിറഞ്ഞു

ഒരു സര്‍ക്കാര്‍ ജോലി തേടി രതീഷ് (34) അലയാത്ത വഴികളില്ല. മീനടത്തെ സ്വകാര്യസ്ഥാപനത്തില്‍ കരാര്‍ ജോലിക്കാരനായ രതീഷിനെ ഭാഗ്യം കടാക്ഷിച്ചില്ലെങ്കിലും അവസാനം ഭാഗ്യദേവത വീട്ടിലെത്തി.
കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒരുകോടി രൂപ ഒന്നാം സമ്മാനം തേടിയെത്തിയത് ഈ കരാര്‍ ജോലിക്കാരനെത്തേടി. മൂലേടം തോട്ടത്തില്‍ മറ്റത്തിലാണ് ഈ ഭാഗ്യവാന്റെ താമസം.
ജോലിസ്ഥലത്തേക്കു പോകുമ്പോള്‍ മൂലേടം ദിവാന്‍കവലയിലെ ഏജന്റ് മഹേന്ദ്രനില്‍നിന്നാണു ടിക്കറ്റ് വാങ്ങിയത്. 16 വര്‍ഷമായി മുടങ്ങാതെ ലോട്ടറി എടുക്കുന്ന രതീഷിനു ചെറിയ സമ്മാനങ്ങള്‍ മാത്രമാണു ലഭിച്ചിരുന്നത്.
ടിക്കറ്റ് എസ്ബിടി പൂവന്തുരുത്ത് ശാഖയില്‍ ഏല്‍പിച്ചു. ബിന്ദുവാണ് രതീഷിന്റെ ഭാര്യ. അഭിജിത്തും അര്‍ജുനുമാണു മക്കള്‍. മൂലേടം അമൃത എച്ച്എസ് ഒന്നാം ക്ലാസ് വിദ്യാര്‍ഥികളായ ഇവര്‍ ഇരട്ടകളാണ്.
https://www.facebook.com/Malayalivartha