തത്തയെ ഉടന്‍ പറത്തും... ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും അടിയന്തിരമായി നീക്കുമെന്ന് സൂചന

ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും അടിയന്തിരമായി നീക്കിയേക്കും. മുഖ്യമന്ത്രിക്ക് ജേക്കബിനെ നീക്കാന്‍ താത്പര്യമില്ലെങ്കിലും സി പി എം സംസ്ഥാന കമ്മിറ്റി അത്തരമൊരു തീരുമാനം മുഖ്യമന്ത്രിയെ അറിയിച്ചതായാണ് സൂചന.
വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും ജേക്കബിനെ നീക്കണമെന്ന അഭിപ്രായത്തിന് കേന്ദ്ര നേതാക്കളുടെയും പിന്തുണയുണ്ട്. അതേ സമയം പിണറായിയുടെ അറിവോടെയാണ് ഇ പി യെ കേസില്‍ പ്രതിചേര്‍ത്തതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സി പി എമ്മിന്റെ സമുന്നത നേതാവിനെ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ അറിവില്ലാതെ കേസില്‍ പ്രതിചേര്‍ക്കാനുള്ള ആര്‍ജവമൊന്നും ജേക്കബ് തോമസിനില്ല. മുഖ്യമന്ത്രിയെ പോലൊരാള്‍ ഏകാധിപത്യപരമായി ഭരണം നടത്തുന്ന വകുപ്പില്‍ അദ്ദേഹത്തിന്റെ അറിവും സമ്മതവുമില്ലാതെ എന്തെങ്കിലും ചെയ്യാനുള്ള ആര്‍ജവം വിജിലന്‍സ് ഡയറക്ടര്‍ക്കെന്നല്ല സംസ്ഥാനത്തെ ഒരു പോലീസ് ഉദ്യോഗസ്ഥനുമില്ല
പി കെ ശ്രീമതിയും ജയരാജനുമെതിരെ പാര്‍ട്ടി നടപടി കൊണ്ടുവരാനുള്ള നീക്കമാണ് പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നത്. ബന്ധു നിയമന വിവാദമല്ല യഥാര്‍ത്ഥ വിഷയം. കണ്ണൂര്‍ വിമാനത്താവളവുമായി ബന്ധപപ്പെട്ട അഴിമതി ആരോപണമാണ് ജയരാജന് വിനയായി തീര്‍ന്നത്. എന്നാല്‍ അക്കാര്യം എല്ലാവരും മറച്ചുവയ്ക്കുകയാണ് ഉണ്ടായത്. അതോടൊപ്പം പൊതു മേഖലാ സ്ഥാപനങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയുമായുണ്ടായ തെറ്റലാണ് ജയരാജന്റെ കേസിന് പിന്നിലെന്നും വാര്‍ത്തകളുണ്ട്.
ജേക്കബ് തോമസിന് കൂടുതല്‍ ഉന്നതമായ പദവി നല്‍കിയായിരിക്കും മാറ്റുക. രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെ ജേക്കബിന് ഡിജിപി പദവി നല്‍കി മാറ്റിയതിനു സമാനമായിരിക്കും പുതിയ മാറ്റവും .ഡി ജി പി ലോകനാഥ് ബഹ്‌റ കേന്ദ്ര ഡപ്യൂട്ടേഷനില്‍ പോകുമ്പോള്‍ ജേക്കബ് തോമസിനെ കൂടുതല്‍ നല്ല പദവിയില്‍ നിയമിക്കാന്‍ കഴിയും. സിപിഎം കേന്ദ്ര കമ്മിറ്റി തിരുവനന്തപുരത്ത് നടക്കുന്നതിനിടയിലുണ്ടായ ജേക്കബ് തോമസിന്റെ നടപടി കേന്ദ്ര കമ്മിറ്റി അംഗങ്ങളെ രോഷാകുലരാക്കിയിരിക്കുകയാണ്. സര്‍ക്കാരിനെ കളങ്കപ്പെടുത്താന്‍ ജേക്കബ് തോമസ് ശ്രമിക്കുന്നു എന്നാണ് നേതാക്കള്‍ കരുതുന്നത്.
https://www.facebook.com/Malayalivartha