തെങ്ങില്‍ കയറിയ ബംഗാളിയുവാവ് കുടുങ്ങി; അറിയാത്തപണിക്ക് പോകരുതെന്ന് ഫയര്‍ഫോഴ്‌സ്

സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ തെങ്ങില്‍ കയറിയ ബംഗാളി യുവാവ് മുകളില്‍ കുടുങ്ങി. ഒടുവില്‍ അഗ്‌നിശമനസേന രക്ഷകരായി. തെങ്ങുകയറ്റ തൊഴിലാളികളെ കിട്ടാതെ വന്നതോടെ സമീപത്തെ കടയില്‍ ജോലി ചെയ്യുന്ന ബംഗാളി യുവാവിനോട് തേങ്ങയിടാമോന്ന് വീട്ടുകാര്‍ ചോദിച്ചപ്പോള്‍ സമ്മതം മൂളി. ഉയരമുള്ള തെങ്ങിലാണ് അശ്രു ധൈര്യപൂര്‍വ്വം കയറിയത്. മുകളില്‍ ചെന്ന് താഴേക്ക് നോക്കിയപ്പോള്‍ പേടിയും പരിഭ്രമവുമായി. മതിലിനോട് ചേര്‍ന്ന് നിന്ന തെങ്ങ് അശ്രുവിന്റെ നെഞ്ചിടിപ്പേറ്റി.
രക്ഷിക്കണമെന്ന് നിലവിളിച്ചു. നാട്ടുകാര്‍ ഇറങ്ങാന്‍ ധൈര്യം പകര്‍ന്നെങ്കിലും ചവിട്ടിയ ഓലമടല്‍ അടര്‍ന്നതോടെ അശ്രു പേടിച്ച് വിറച്ച് അവശനായി. തുടര്‍ന്ന് നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ആലപ്പുഴയില്‍ നിന്നുമുള്ള അഗ്‌നിശമനസേനാ യൂണിറ്റ് സ്ഥലത്തെത്തി. ലാഡര്‍ വെച്ച് മുകളില്‍ ചെന്ന സേനാംഗങ്ങള്‍ അശ്രുവിനെ ആശ്വസിപ്പിച്ച് ധൈര്യം പകര്‍ന്നു. അതിനിടയിലും കീഴ്‌പോട്ട് നോക്കിയ അശ്രുവിന്റെ കൈകാലുകള്‍ വിറച്ചു.
രണ്ട് മണിക്കൂര്‍ തെങ്ങിന്റ മുകളില്‍ കുടുങ്ങിയ ഇയാളെ ഫയര്‍ഫോഴ്‌സ് സുരക്ഷാ റോപ്പ് കെട്ടി ലാഡറിലൂടെ താഴെയെത്തിച്ചു. താഴെ എത്തിയപ്പോള്‍ തന്റെ ജീവന്‍ രക്ഷിച്ച അഗ്‌നിശമനസേനാ അംഗങ്ങള്‍ക്കൊപ്പം ഒരു ഫോട്ടോയെടുക്കണമെന്ന ആഗ്രഹം അശ്രു പ്രകടിപ്പിച്ചു. അതു സാധിച്ചു കൊടുത്ത അഗ്‌നിശമനസേനാ ഉദ്യോഗസ്ഥര്‍ ഇനി അറിവില്ലാത്ത ജോലിക്ക് പോകരുതെന്ന സ്‌നേഹോപദേശവും നല്‍കിയാണ് മടങ്ങിയത്. ആലപ്പുഴ ഫയര്‍ സ്‌റ്റേഷന്‍ ഓഫീസര്‍ എസ്.സതീശന്‍, ഫയര്‍മാന്‍മാരായ എസ്.കെ സലിംകുമാര്‍, കെ.സതീഷ് കുമാര്‍, വി.ആര്‍ .ബിജു, വി.ഡി ഉല്ലാസ്, എം.ജെ ദീപു, വി.എന്‍ വിപിന്‍ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
https://www.facebook.com/Malayalivartha