വീട്ടില്‍ അതിക്രമിച്ചു കയറുന്ന കേസില്‍ ജാമ്യം നല്‍കാമെന്ന് ഡിജിപി; നിര്‍ണായക വിജ്ഞാപനം പുറത്ത്

വീട്ടില്‍ അതിക്രമിച്ചു കയറിയതുകൊണ്ടുമാത്രം ഒരാള്‍ക്കെതിരേ ജാമ്യമില്ലാവകുപ്പ് ചുമത്തരുതെന്നു സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. പ്രതി ആയുധങ്ങള്‍ കൈവശം വയ്ക്കുകയോ പരാതിക്കാരനു പരുക്കേല്‍ക്കുകയോ ചെയ്യാത്ത സാഹചര്യത്തില്‍ ഒരുകാരണവശാലും ജാമ്യമില്ലാവകുപ്പുകള്‍ ചുമത്തരുതെന്നു നിര്‍ദേശിച്ച് എല്ലാ സ്റ്റേഷന്‍ ഓഫീസര്‍മാര്‍ക്കും ഡി.ജി.പി. വിജ്ഞാപനമയച്ചു.
വീടുകളില്‍ അതിക്രമിച്ചു കടന്നെന്ന പരാതികളില്‍ എഫ്.ഐ.ആര്‍. തയാറാക്കുമ്പോള്‍ വ്യക്തമായ മാനദണ്ഡങ്ങള്‍ പാലിച്ചാകണം ജാമ്യമില്ലാവകുപ്പ് ചുമത്തേണ്ടത്. ഈ ഒറ്റക്കാരണംകൊണ്ട് പ്രതിക്കു ജാമ്യം നിഷേധിക്കുന്ന രീതിയാണു നിലവിലുള്ളത്. ഇതു സംബന്ധിച്ച് ഒരു കേസിലെ ഹൈക്കോടതിവിധി ആധാരമാക്കിയാണു പോലീസ് മേധാവിയുടെ നിര്‍ണായക വിജ്ഞാപനം.
ഈ വിധിപ്രകാരമുള്ള മാനദണ്ഡങ്ങള്‍ വ്യക്തമായി പാലിക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാന പോലീസ് മേധാവിക്കു ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് നിര്‍ദേശം നല്‍കിയിരുന്നു. വീട്ടില്‍ അതിക്രമിച്ചു കയറുന്നത് ഐ.പി.സി. 451ാം വകുപ്പുപ്രകാരം രണ്ടുവര്‍ഷംവരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണെങ്കിലും ജാമ്യം നല്‍കാം. സ്റ്റേഷന്‍ ഓഫീസര്‍ മുന്‍കൈയെടുത്ത് കേസില്‍ ഒത്തുതീര്‍പ്പുണ്ടാക്കുകയുമാകാം. എന്നാല്‍, ഭവനഭേദന കേസുകളില്‍ എഫ്.ഐ.ആര്‍. തയാറാക്കുമ്‌ബോള്‍ പോലീസ് ഉദ്യോഗസ്ഥര്‍ 451ാം വകുപ്പ് പ്രയോഗിക്കാറില്ല. പകരം, ജാമ്യമില്ലാവകുപ്പായ 452 ചുമത്തി ജയിലിലടയ്ക്കുകയാണു ചെയ്യാറ്. ഇതനുസരിച്ച്, മുറിവേല്‍പ്പിക്കുക, ആക്രമിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ, മുന്‍നിശ്ചയപ്രകാരം വീട്ടില്‍ അതിക്രമിച്ചുകയറുന്നതിനു ജാമ്യം ലഭിക്കില്ല. കേസ് കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പാക്കാനും കഴിയില്ല.
എന്നാല്‍, ഡി.ജി.പിയുടെ പുതിയ നിര്‍ദേശപ്രകാരം ജാമ്യമില്ലാവകുപ്പ് ചുമത്തണമെങ്കില്‍ പ്രതി ആയുധധാരി ആയിരുന്നിരിക്കണം. പരാതിക്കാരനു പരുക്കേല്‍ക്കുകയും വേണം. ഭവനഭേദനത്തിനു പോലീസ് കേസെടുത്താല്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ കീഴടങ്ങി ജാമ്യത്തിന് അപേക്ഷിക്കാം. പുതിയ വിജ്ഞാപനപ്രകാരം ഭവനഭേദന കേസുകളില്‍ 452ാം വകുപ്പ് ചുമത്തുന്നതിനുമുമ്ബ് സ്റ്റേഷന്‍ ഓഫീസര്‍ കേസ് വ്യക്തമായി പഠിക്കണം. 451ാം വകുപ്പും 452ാം വകുപ്പും കൃത്യമായി വേര്‍തിരിക്കണം. എഫ്.ഐ. ആര്‍. രേഖപ്പെടുത്തുന്നതിനു മുമ്ബു സ്റ്റേഷന്‍ ഓഫീസര്‍മാര്‍ വിവേചനബുദ്ധി ഉപയോഗിച്ച് ആരോപണങ്ങള്‍ അന്വേഷിക്കണമെന്നും ഡി.ജി.പി. നിര്‍ദേശിച്ചു.
https://www.facebook.com/Malayalivartha