തീരദേശ, മലയോര ഹൈവേകള്‍ക്ക് 12,000 കോടി

തീരദേശപാത, മലയോര ഹൈവേക്ക് 12,000 കോടിയുടെ പദ്ധതി നടപ്പാക്കുന്നു. സംസ്ഥാനത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ വിഭാവനം ചെയ്യുന്ന നിര്‍ദിഷ്ട തീരദേശ, മലയോര ഹൈവേകളുടെ പഠന റിപ്പോര്‍ട്ട് തയാറായി കഴിഞ്ഞു. വിശദപദ്ധതിരേഖ (ഡിപിആര്‍) രണ്ടുമാസത്തിനുള്ളില്‍ സമര്‍പ്പിക്കാന്‍ മന്ത്രി നാറ്റ്പാക്കിന് നിര്‍ദേശംനല്‍കി. തീരദേശ, മലയോരവാസികളുടെ സഹകരണം ഉറപ്പാക്കി അവരെ വിശ്വാസത്തിലെടുത്ത് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.
ഒമ്പതു ജില്ലയിലൂടെ കടന്നുപോകുന്ന 652.4 കിലോമീറ്റര്‍ തീരദേശപാതയുടെയും 13 ജില്ലയിലൂടെ കടന്നുപോകുന്ന 1,267 കിലോമീറ്റര്‍ മലയോര ഹൈവേയുടെയും പഠനറിപ്പോര്‍ട്ട് നാഷനല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്‌ളാനിങ് ആന്‍ഡ് റിസര്‍ച് സെന്റര്‍ (നാറ്റ്പാക്) ഡയറക്ടര്‍ ബിജി ശ്രീദേവി മന്ത്രി ജി സുധാകരന് കൈമാറി.
ഇരുപദ്ധതികളുടെയും വിശദപദ്ധതിരേഖ (ഡിപിആര്‍) രണ്ടുമാസത്തിനുള്ളില്‍ സമര്‍പ്പിക്കാന്‍ മന്ത്രി നാറ്റ്പാക്കിന് നിര്‍ദേശം നല്‍കി. തീരദേശ, മലയോരവാസികളുടെ സഹകരണം ഉറപ്പാക്കി അവരെ വിശ്വാസത്തിലെടുത്ത് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha