Widgets Magazine
27
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത് ‘ഇത് ജനാധിപത്യത്തിന്റെ വിജയം’ എന്ന് വിശേഷിപ്പിച്ച് ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്..തുടക്കം മുതൽ സി ജെ പി യ്ക്ക് പിന്തുണ നൽകി കൊണ്ട് ഇരുന്ന വ്യക്തിയാണ് അദ്ദേഹം..


ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു..ഇനി ഭക്തർക്ക് വരി നിന്ന് മടുക്കില്ല..ഓഗസ്റ്റ് നാലുമുതൽ ആഴ്ചയിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് വിർച്വൽ ക്യൂ ബുക്കിംഗ്..


പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി..ഇത് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ദിവസമാണെന്നും പ്രിയങ്ക ഗാന്ധി..


കര്‍ത്തയുടെ മൊഴി സംബന്ധിച്ച വാര്‍ത്ത മാധ്യമസൃഷ്ടി..കമല ഇന്റര്‍നാഷണല്‍ തുടങ്ങി.. നല്ല ശ്രമം നടത്തിനോക്കൂ, എന്തെങ്കിലും കിട്ടുമോയെന്ന് നോക്കൂമറുപടിയുമായി പിണറായി വിജയന്‍..


അറസ്റ്റിന് ഇനി മണിക്കൂറുകള്‍ മാത്രം.. പിണറായി വിജയന്‍ വഴി വിട്ട സഹായം കരിമണല്‍ കര്‍ത്തയ്ക്ക് ചെയ്തുകൊടുത്തുവെന്നു വ്യക്തമായി.. സംരക്ഷിക്കാന്‍ പാര്‍ട്ടിക്കും കഴിയില്ല..

സിപി.ഐ രണ്ടു തട്ടില്‍ ... തലസ്ഥാനത്ത് യോഗ്യനായ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ സി.പി.ഐ നെട്ടോട്ടമോടുന്നു

03 MARCH 2014 10:44 PM IST
മലയാളി വാര്‍ത്ത.

തലസ്ഥാനത്ത് യോഗ്യനായ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ സി.പി.ഐ നേതൃത്വം നെട്ടോട്ടമോടുന്നു. പാര്‍ട്ടി നേതാക്കളില്‍ ആരെയെങ്കിലും പരിഗണിക്കണമെന്ന് ഒരു വിഭാഗവും പാര്‍ട്ടിക്ക് പുറത്തുനിന്ന് പൊതുസമ്മതനായ ഒരാളാകും ഉചിതമെന്ന് മറുഭാഗവും. അങ്ങനെ നേതൃത്വം രണ്ടുതട്ടിലായി. 

ജാതി സമവാക്യത്തിലൂടെ സീറ്റ് തിരിച്ചുപിടിക്കാമെന്ന മോഹവുമായി സി.എസ്.ഐ സഭാംഗമായ ഡോ. ബെന്നറ്റ് എബ്രഹാമിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കമാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. എന്നാല്‍ ഇതിനെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം രംഗത്തെത്തി. സി.പി.ഐ നേതൃനിരയില്‍ നിന്നുതന്നെ ഒരാളെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യമാണ് ഇവര്‍ മുന്നോട്ടുവെക്കുന്നത്. വിഷയം ചര്‍ച്ച ചെയ്യാന്‍ നാളെ ജില്ലാ കൗണ്‍സില്‍ യോഗം ചേരുന്നുണ്ട്. 

യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചിട്ടില്ലെങ്കിലും സിറ്റിംഗ് എം.പിയും കേന്ദ്രമന്ത്രിയുമായ ഡോ. ശശി തരൂര്‍ വീണ്ടും മത്സരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. സി.പി.ഐ സ്ഥാനാര്‍ത്ഥിയായിരുന്ന അഡ്വ.പി രാമചന്ദ്രന്‍ നായരെ ഒരുലക്ഷത്തോളം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയ തരൂരിന് ഇപ്പോഴും മണ്ഡലത്തില്‍ ശക്തമായ സ്വാധീനമുണ്ട്. അദ്ദേഹത്തെ നേരിടേണ്ടി വന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ നല്ലൊരു മത്സരം കാഴ്ചവെക്കാന്‍ പ്രാപ്തിയുള്ള നേതാക്കള്‍ പോലും സി.പി.ഐക്ക് ഇല്ലെന്നാണ് വിലയിരുത്തല്‍. ഒ. രാജഗോപാലിനെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു കഴിഞ്ഞു. രണ്ട് വമ്പന്‍മാര്‍ക്കൊപ്പം പോരാടാന്‍ സി.പി.ഐ കഷ്ടപ്പെടും. സി.പി.എം ഇവിടെ സി.പി.ഐയെ പതിവായി കാലുവാരുന്നെന്ന പരാതിയും നിലനില്‍ക്കുന്നു. തിരുവനന്തപുരത്തെ സി.പി.എം പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് കാലങ്ങളില്‍ ആറ്റിങ്ങല്‍ മണ്ഡലത്തിലാണെന്ന പരിഭവവും സി.പി.ഐക്കുണ്ട്.

ഡോ. ബെന്നറ്റ് എബ്രഹാം മുന്‍ പി.എസ്.സി അംഗമാണ്. ഇദ്ദേഹം സി.പി.എം അനുഭാവിയാണെന്നതു കൊണ്ടുതന്നെ സി.പി.ഐയിലെ ഒരു വിഭാഗത്തിന് അനഭിമതനാണ്. മാത്രമല്ല ഇദ്ദേഹം ദേശീയ ന്യൂനപക്ഷ കമ്മീഷനിലേക്ക് സ്ഥാനം ആവശ്യപ്പെട്ട് കോണ്‍ഗ്രസിനെ സമീപിച്ചിരുന്നു. ഇതൊക്കെ ആരോപിച്ചാണ് ഒരു ഇദ്ദേഹത്തെ എതിര്‍ക്കുന്നത്. ബെന്നറ്റ് എബ്രഹാം സ്ഥാനാര്‍ത്ഥിയായാല്‍ സഹകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും ഇവര്‍ മുന്നറിയിപ്പുനല്‍കുന്നു. നാടാര്‍ വോട്ടുകള്‍ അനുകൂലമായി കേന്ദ്രീകരിക്കപ്പെടുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി ഈ നീക്കം നടത്തുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.എസ്.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നീല ലോഹിതദാസന്‍ നാടാര്‍ നേടിയ 86,233 വോട്ടുകളാണ് അധികമായി ലക്ഷ്യമിടുന്നത്. എ.ഐ.എസ്.എഫ് മുന്‍ നേതാവായ ഡോ. ബെന്നറ്റ് ശെല്‍വത്തിന്റെ പേരും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. രണ്ടിലൊരു ബന്നറ്റ് തന്നെയാകും സ്ഥാനാര്‍ത്ഥിയെന്നാണ് സൂചന. ആദ്യഘട്ടത്തില്‍ ഉയര്‍ന്നുകേട്ട പേരുകളൊന്നും ഇപ്പോള്‍ പരിഗണനയിലില്ല. 

അതേസമയം പാര്‍ട്ടി സംസ്ഥാന ആസ്ഥാനം ഉള്‍പ്പെടുന്ന തിരുവനന്തപുരത്ത് മത്സരിക്കാന്‍ സി.പി.ഐയില്‍ ഒരു സ്ഥാനാര്‍ത്ഥിയില്ലാത്ത സാഹചര്യം സി.പി.എം മുതലെടുക്കുമെന്ന് മുതിര്‍ന്ന നേതാക്കള്‍ പറയുന്നു. തിരുവനന്തപുരം മണ്ഡലം വേണമെന്ന ആവശ്യം സി.പി.എം ജില്ലാ കമ്മിറ്റി മുന്നോട്ടുവെച്ചിട്ടുണ്ട്. നാളെ നടക്കുന്ന ചര്‍ച്ച അത്തരത്തില്‍ കേന്ദ്രീകരിക്കപ്പെട്ടാല്‍ മുന്‍ മന്ത്രി ബിനോയ് വിശ്വത്തിനാകും സാധ്യത.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാഭ്യാസ രംഗത്ത് ടാസ്ക് ഫോഴ്സ് രൂപീകരിച്ച് കേന്ദ്രം...ഇൻഫോസിസ് സഹ സ്ഥാപകനായ നന്ദൻ നിലേകനിയുടെ അദ്ധ്യക്ഷതയിൽ ടാസ്ക് ഫോഴ്സ് രൂപീകരിച്ചതായി പ്രധാനമന്ത്രി ഇൻസ്റ്റഗ്രാം വഴിയാണ് വിശദമാക്കിയത്  (8 hours ago)

ട്രംപിൻറെ കൂറ്റൻ പ്ലാൻ വീണ്ടും ഘോര യുദ്ധം..! ഇറാന്റെ അന്ത്യം  (8 hours ago)

ചോദ്യം ചെയ്യില്ല ഉടൻ..! കമലയുടെ ഐഫോണളിൽ തെളിവ് തയ്ക്കണ്ടിയില്‍ തീയിട്ട് ED  (8 hours ago)

ഇന്ത്യൻ സൈനികൻ മരിച്ചു വീണ്ടും ഘോര യുദ്ധം..! നെതന്യാഹുവിന്റെ 7 കൂടി കാഴ്ച്ച..! ട്രംപിൻറെ കൂറ്റൻ പ്ലാൻ  (8 hours ago)

സൗകാര്യമില്ലെടോ...!SBI ബാങ്ക് മാനേജരുടെ കരണത്തടിച്ച് ഈ പെൺ..CCTV ദൃശ്യങ്ങൾ കണ്ട് ഞെട്ടി..! കൂട്ട അടി  (8 hours ago)

വീണയുടെ ചുവന്ന ഡയറിയിലെ 8 പേജുകൾ പിണറായിയുടെ ജാതകം തിരുത്തി..ചോദ്യം ചെയ്യില്ല ഉടൻ..! കമലയുടെ ഐഫോണളിൽ തെളിവ്  (8 hours ago)

ഭർത്താവ് ഗൾഫിൽ അമ്പലത്തിൽ പോവാൻ ഇറങ്ങി അമ്മ മകളുമായി മുങ്ങി..! മധുരയിൽ നിന്ന് കണ്ടെത്തി  (8 hours ago)

നദിക്കരയിൽ ഗുരുതര പരിക്കേറ്റ നിലയിൽ കണ്ടെത്തിയ എട്ട് മാസം ഗർഭിണിയായ യുവതി മരണപ്പെട്ടു  (8 hours ago)

ഭർത്താവ് ഗൾഫിൽ അമ്പലത്തിൽ പോവാൻ ഇറങ്ങി അമ്മ മകളുമായി മുങ്ങി..! മധുരയിൽ നിന്ന് കണ്ടെത്തി  (8 hours ago)

കൂട്ടുകാരിയുടെ വീട്ടിൽ നിന്ന് ബുക്ക് വാങ്ങി തിരിച്ച് പോയി പക്ഷേ വീട്ടിൽ എത്തിയില്ല 12 വയസ്സുകാരിയെ കാണാതായി  (8 hours ago)

പ്രദീപിനെ ആക്രമിച്ച കേസിൽ വിശാഖ് ജയിലിൽ പോയി; ഇരുവരും തമ്മിലുള്ള വൈരാഗ്യം കൂടുതൽ രൂക്ഷമായതോടെ വിശാഖ് മലയൻകീഴിലെ മറ്റൊരു വീട്ടിലേക്ക് താമസം മാറി; ഇന്ന് ഉച്ച ഭക്ഷണം കഴിക്കാനായി വീട്ടിൽ വന്നപ്പോൾ വിശാഖിന  (9 hours ago)

ആദ്യം തോറ്റത് കർഷകൻ്റെ പോരാട്ടവീര്യത്തിന് മുന്നിൽ ; ബിജെപി ഗവൺമെൻ്റിന്റെ രണ്ടാമത്തെ കനത്ത പരാജയം പാറ്റകൾക്ക് മുന്നിൽ ; ആഞ്ഞടിച്ച് സിപിഐഎം നേതാവ് ബിനോയ് വിശ്വം  (10 hours ago)

ഓപ്പറേഷന്‍ തൂഫാൻ; 69 കേസുകളിലായി 78 പേര്‍ കൂടി അറസ്റ്റിൽ  (10 hours ago)

സിഎംആർഎൽ-എക്സാലോജിക് പണമിടപാട് കേസ്; പ്രതിപക്ഷ സ്ഥാനത്ത് നിന്നും പിണറായി വിജയന് രാജി വയ്‌ക്കേണ്ടി വരും  (10 hours ago)

പിണറായി വിജയൻ ഒന്നും ചെയ്യാൻ മടിക്കില്ല; കർത്തയ്‌ക്ക്‌ പിണറായി പേടി; ആഞ്ഞടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (10 hours ago)

Malayali Vartha Recommends