പകൽ വെളിച്ചത്തിൽ അധ്യാപിക; പാതിരാത്രിയിൽ ലഹരി മാഫിയയുടെ തലവത്തി, കീർത്തയുടെ കൂട്ടാളി കാവ്യയും പിടിയിൽ

സംസ്ഥാന വ്യാപകമായി ലഹരി മാഫിയ സംഘങ്ങൾ ഉണ്ടെന്ന ആശങ്ക ഓരോ മാതാപിതാക്കൾക്കുമുണ്ട്. വിദ്യാർത്ഥികൾ അവരുടെ ജീവിതത്തിന്റെ നാലിൽ മൂന്ന് ഭാവവും സമയം ചിലവിടുന്നത് സ്കൂളുകളിലായതിനാൽ ഇത്തരം സാഹചര്യങ്ങളിൽ വിദ്യാർത്ഥികളെ സംരക്ഷിക്കാൻ മാതാപിതാക്കൾ അധ്യാപകരെ ഏൽപ്പിക്കുകയാണ് പതിവ്. എന്നാൽ ഇതേ അധ്യാപകരും ഇത്തരം ലഹരിമാഫിയകളുടെ ഭാഗമായാലോ.. മാതാപിതാക്കളുടെ മനസ്സിൽ ആശങ്ക വർദ്ധിപ്പിക്കുന്ന തരത്തിലാണ് ഇപ്പോൾ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി വരുന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ് കുറച്ച് ദിവസം മുമ്പ് കോഴിക്കോട് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ കീർത്തന എന്ന ഒരധ്യാപിക അറസ്റ്റിലായിരുന്നു.
കോഴിക്കോട് കേന്ദ്രീകരിച്ച് നടത്തുന്ന ലഹരിമാഫിയ സംഘത്തിന്റെ പ്രധാന ഡീലർ ആയിരുന്നു അവർ. ലഹരി ആവശ്യക്കാർ കീർത്തനയുടെ ബാങ്ക് അകൗണ്ടിലേക്ക് പണം എത്തിക്കുമ്പോൾ മറ്റൊരു ക്യാരിയർ ലഹരി ആവശ്യക്കാരിലേക്ക് എത്തിക്കും എന്നതാണ് രീതി. എന്നാൽ കീർത്തന മാത്രമല്ല കീർത്തനയുമായി ബന്ധപ്പെട്ട് മറ്റൊരധ്യാപിക കൂടെ കഴിഞ്ഞ ദിവസം പോലീസ് പിടിയിലായി. ലഹരി മാഫിയയുടെ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യുന്ന കോഴിക്കോട് കൂരാച്ചുണ്ട് ചെറുകാട് സ്വദേശി കാപ്പുമുക്ക് വീട്ടിൽ കാവ്യയെയാണ് (28) കഴിഞ്ഞ ദിവസം വടകര സി.ഐ എ.വി. ദിനേശിന്റെ നേതൃത്വത്തിൽ അറസ്റ്റിലായത്. ആവശ്യക്കാർക്ക് സംഘങ്ങൾ ലഹരി മരുന്നുകൾ എത്തിച്ച ശേഷം സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നത് കാവ്യയുമായി ബന്ധപ്പെട്ടായിരുന്നു.
കാവ്യയുടെ ബാങ്ക് അക്കൗണ്ട് മുഖാന്തിരമാണ് പണമിടപാട് നടത്തിയിരുന്നത്. നേരത്തെ ലഹരി ഇടപാടുമായി ബന്ധപ്പെട്ട് മരുതോങ്കര സ്വദേശിനിയായ അധ്യാപിക കാഞ്ഞിരകുന്നുമ്മല്‍ കെ.സി കീര്‍ത്തനയെ പിടികൂടിയിരുന്നു. ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കാവ്യ വലയിലായത്. പേരാമ്പ്ര ബി.ആർ.സിയിൽ താത്കാലിക പി.ഇ.ടി അധ്യാപികയായി ജോലി ചെയ്ത് വരികയായിരുന്നു കീർത്തന. കാവ്യയും താത്കാലിക അധ്യാപികയാണ്. കാവ്യയുടെ അക്കൗണ്ട് മുഖാന്തിരം ലക്ഷങ്ങളുടെ ഇടപാടാണ് നടന്നതെന്ന് പൊലീസ് പറഞ്ഞു. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം വടകര ഡി.വൈ.എസ്.പിയുടെ മേൽനോട്ടത്തിൽ നടത്തിയ തുടർച്ചയായ അന്വേഷണമാണ് കാവ്യയിലേക്ക് എത്തിയത്.
https://www.facebook.com/Malayalivartha























