കഞ്ചിക്കോട്ടെ സിപിഎം ആക്രമണത്തില്‍ പരിക്കേറ്റ യുവതി മരിച്ചു; ബിജെപിയുടെ മുന്‍ പഞ്ചായത്തംഗത്തിന്റെ ഭാര്യക്ക് ദാരുണാന്ത്യം

കഞ്ചിക്കോട്ട് ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ സിപിഎമ്മുകാര്‍ നടത്തിയ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ചടയന്‍കലായിയില്‍ ബിജെപിയുടെ മുന്‍ പഞ്ചായത്തംഗം കണ്ണന്റെ ഭാര്യ വിമല മരിച്ചു. കോയമ്ബത്തൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിമല ഇന്ന് രാവിലെയോടെയാണ് മരിച്ചത്.
കണ്ണന്റെ സഹോദരന്‍ രാധാകൃഷ്ണന്റെ വീടിനു നേരെയയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ പരിക്കേറ്റ കണ്ണനും സഹോദരന്‍ ശെല്‍വന്റെ മകന്‍ ശരത്തും തൃശൂര്‍ ജൂബിലി ആശുപത്രിയില്‍ ചികിത്സയിലാണ്. ചടയന്‍കലായിയിലുളള കണ്ണന്റെയും സഹോദരന്മാരുടെയും വീടുകള്‍ ഒരേ വളപ്പിനകത്താണ്. ഇതില്‍ ഏറ്റവും മുമ്പിലുളള രാധാകൃഷ്ണന്റെ വീടിന് നേരെയായിരുന്നു ആക്രമണം ഉണ്ടായത്.
ബൈക്കില്‍ വന്ന നാലംഗ അക്രമിസംഘം വീടിന് പുറത്തുണ്ടായിരുന്ന ബൈക്കുകള്‍ക്ക് തീ വയ്ക്കുകയായിരുന്നു. ബൈക്കില്‍ നിന്നും തീ ജനലിലൂടെ വീടിനകത്തേക്ക് പടര്‍ന്നു. അടുക്കളയോട് ചേര്‍ന്ന ഭാഗത്തായതിനാല്‍ തീ ഗ്യാസില്‍ പിടിച്ചു. തൊട്ടടുത്തുണ്ടായിരുന്ന വൈക്കോല്‍ കൂനയ്ക്കും തൊഴുത്തിനും ഇവര്‍ തീവെച്ചു. തൊഴുത്തില്‍ കെട്ടിയിരുന്ന പശുക്കളെയും ആടുകളെയും പെട്ടെന്ന് അഴിച്ചുവിട്ടതിനാല്‍ അവ രക്ഷപ്പെട്ടു. ബൈക്കുകളും വയ്‌ക്കോല്‍ കൂനയും തൊഴുത്തും പൂര്‍ണ്ണമായും കത്തിനശിച്ചു. മുക്രോണി സ്വദേശി വിനേഷ്, ജയന്‍, അനീഷ് എന്നിവരാണ് അക്രമത്തിന് നേതൃത്വം നല്‍കിയത്. ഇതില്‍ വിനേഷ് നിരവധി കേസുകളില്‍ പ്രതിയാണ്.
https://www.facebook.com/Malayalivartha
























