ദളിത് പീഡനത്തിലും അതിക്രമത്തിലും പ്രതിഷേധിച്ച് കോട്ടയം ജില്ലയില്‍ ചൊവ്വാഴ്ച സിഎസ്ഡിഎസ് ഹര്‍ത്താല്‍

ജില്ലയില്‍ വ്യാപകമായി നടക്കുന്ന ദളിത് പീഡനത്തിലും അതിക്രമത്തിലും പ്രതിഷേധിച്ച് ചൊവ്വാഴ്ച എസ്ഡിഎസ് കോട്ടയം ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍.
ഹര്‍ത്താലിനോടനുബന്ധിച്ച് ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ മാര്‍ച്ച് നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.കെ. സുരേഷ്, ജനറല്‍ സെക്രട്ടറി എം.എസ്. സജന്‍ എന്നിവര്‍ അറിയിച്ചു. ഹര്‍ത്താലില്‍ നിന്നും പാല്‍, പത്രം, ആശുപത്രി, ശബരിമല തീര്‍ഥാടകര്‍, വിവാഹസംഘങ്ങള്‍ എന്നിവരെ ഒഴിവാക്കിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha
























