Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

ലക്ഷ്മി നായരുടെ ഫേസ്ബുക്ക് ലൈവിന് പച്ചത്തെറി...

26 JANUARY 2017 11:57 AM IST
മലയാളി വാര്‍ത്ത

മാതൃഭൂമിയുടെ ഫേസ്ബുക്ക് പേജില്‍ ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ ലൈവ്. ലോ അക്കാദമിയില്‍ പ്രിന്‍സിപ്പലിന്റെ ഏകാധിപത്യ പ്രവണതകള്‍ക്കെതിരെ വിദ്യാര്‍ത്ഥി സമരം നടക്കുന്നതിനിടെയാണ് ലക്ഷ്മി നായര്‍ തത്സമയ പ്രതികരണവുമായി രംഗത്ത് എത്തിയത്.

കോളേജ് മാനേജ്‌മെന്റിനെ ന്യായീകരിച്ചു കൊണ്ടാണ് മുഴുവന്‍ സമയവും ലക്ഷ്മി നായരുടെ പ്രതികരണം. ലൈവിന് താഴെ തെറിവിളികളും എതിര്‍വാദങ്ങളും നിറയുകയായിരുന്നു. , വീഡിയോ വാദങ്ങള്‍ നിരത്തി ലക്ഷ്മി നായര്‍ കോളേജിലെ സമരം ന്യായമായ വിഷയങ്ങള്‍ക്കല്ല എന്നാണ് വാദിക്കുന്നത്.


പ്രിന്‍സിപ്പലായ തന്നെ മാത്രം ടാര്‍ജറ്റ് ചെയ്തുകൊണ്ടുള്ള സമരമാണ് ലോ അക്കാദമിയില്‍ നടക്കുന്നത് എന്നാണ് ലക്ഷ്മി നായരുടെ വാദം. ന്യായമായ ആവശ്യങ്ങള്‍ ചെയ്ത് കൊടുക്കാമെന്നു പറഞ്ഞിട്ടും സമരം നീട്ടുന്നുവെന്നും പ്രിന്‍സിപ്പല്‍ ആരോപിക്കുന്നു.

കത്തിമുനയില്‍ നിര്‍ത്തി കാര്യങ്ങള്‍ നേടാം എന്ന് കരുതിയാല്‍ വിട്ടുകൊടുക്കില്ലെന്നും ലക്ഷ്മി നായര്‍ പറയുന്നു. സമരത്തിന് നടക്കുന്നവര്‍ പലരും ഇന്റേണല്‍ മാര്‍ക്ക് പ്രശ്‌നമുള്ളവരും ഹാജര്‍ ഇല്ലാത്തവരുമാണ്. അതുകൊണ്ടാണ് അവര്‍ തനിക്കെതിരെ തിരിഞ്ഞതെന്നും ലക്ഷ്മി നായര്‍ ആരോപിക്കുന്നു.



കുട്ടികളെ വഴക്കുപറയുന്നത് അവരുടെ നന്മയ്ക്ക് വേണ്ടിയാണെന്നും സമരം നടത്തി കോളേജിന്റെ അഫിലിയേഷന്‍ കളഞ്ഞാല്‍ നഷ്ടം കുട്ടികള്‍ക്ക് തന്നെയാണെന്നും ലക്ഷ്മി നായര്‍ പറയുന്നു. സമരം ഇപ്പോള്‍ കുട്ടികളുടെ കയ്യില്‍ നിന്നും മറ്റൊരു തലത്തിലേക്ക് എത്തിച്ചേര്‍ന്നുവെന്നും അവര്‍ പറയുന്നു. തനിക്കെതിരെ ഉളള ജാതി അധിക്ഷേപം സംബന്ധിച്ച ആരോപണങ്ങളെയും ലക്ഷ്മി നായര്‍ തള്ളിക്കളയുന്നു. താന്‍ ഒരിക്കലും കുട്ടികളെ ജാതി പറഞ്ഞ് അധിക്ഷേപിച്ചിട്ടില്ല എന്നാണ് അവര്‍ പറയുന്നത്. 27 വര്‍ഷമായി തന്നെ അറിയുന്നവര്‍ ഈ ആരോപണം വിശ്വസിക്കില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.

പെണ്‍കുട്ടികളുടെ ബാത്ത്‌റൂമില്‍ ക്യാമറയുണ്ടെന്നും അതിന്റെ ദൃശ്യങ്ങള്‍ ആണ്‍കുട്ടികള്‍ക്ക് കാട്ടിക്കൊടുത്തുവെന്നും ഉള്ള ആരോപണങ്ങളെ ലക്ഷ്മി നായര്‍ തള്ളിക്കളയുന്നു. വാര്‍ഡന്റെ കയ്യിലുള്ള ദൃശ്യങ്ങള്‍ തനിക്ക് മൊബൈലില്‍ ലഭിക്കില്ലെന്നും ലക്ഷ്മി നായര്‍ വിശദീകരിക്കുന്നു. വിദ്യാര്‍ത്ഥിനിയെ അസഭ്യം പറയുന്ന ഓഡിയോയും ലക്ഷ്മി നായര്‍ തള്ളിക്കളയുന്നു. ഇക്കാലഘട്ടത്തില്‍ അത്തരം ഓഡിയോകള്‍ വിശ്വാസ്യയോഗ്യമല്ലെന്നും ലക്ഷ്മി നായര്‍ പറയുന്നു.



ന്യായീകരണങ്ങളെ പച്ചത്തെറി വിളിച്ചാണ് പലരും എതിരേറ്റിരിക്കുന്നത്. ലക്ഷ്മി നായരുടെ ലൈവ് സംപ്രേഷണം ചെയ്തതിന് മാതൃഭൂമിയെ തെറിവിളിക്കുന്നവരും കുറവല്ല. ഫേസ്ബുക്ക് തെറിവിളികള്‍ക്കപ്പുറം ലക്ഷ്മി നായരുടെ വാദങ്ങള്‍ പൊളിച്ചടുക്കുന്ന എതിര്‍വാദങ്ങളും നിരവധിയാണ് ഉയര്‍ന്നു വന്നത്. ലക്ഷ്മി നായര്‍ രാജി വെച്ച് പുറത്ത് പോയതിന് ശേഷം ന്യായീകരിച്ചാല്‍ മതിയെന്നാണ് ചിലരുടെ കമന്റ്.

പ്രിന്‍സിപ്പലിനെ കുറിച്ച് കുട്ടികള്‍ വെറുതെ ആരോപണങ്ങള്‍ ഉന്നയിക്കില്ലെന്നും എന്തെങ്കിലും കാര്യമുണ്ടാകുമെന്നും കമന്റുകള്‍ വരുന്നു. ഇത്രയും വലിയ സംഭവം സംഘടിപ്പിച്ചവര്‍ മണ്ടന്മാരല്ലെന്നും കമന്റുകളുണ്ട്. പുതിയ സരിതയെന്ന് ചിലര്‍ വ്യക്തിപരമായ ആക്രമണങ്ങളും കണക്കിനുണ്ട്. ഇത്തരം ന്യായങ്ങള്‍ കൈരളിയില്‍ ചെന്ന് പറഞ്ഞാല്‍ മതിയെന്നും ചിലര്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ 13-കാരിയെ പുറത്തിറക്കേണ്ട; കടുപ്പിച്ച് ഹൈക്കോടതി! സെല്ലിൽ പെൺകൊച്ചിന്റെ പൊട്ടിച്ചിരി; തെളിവെടുപ്പ് നടന്നാൽ സംഭവിക്കുന്നത്  (18 minutes ago)

Pickaxe Mountain-പിളർത്താൻ 'പെനെട്രേറ്റർ ഇറക്കി പെന്റഗൺ ഇറാന്റെ രഹസ്യ ആണവകോട്ട ഭൂമിക്കടിയിൽ സ്ഫോടനം..!  (24 minutes ago)

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (9 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (9 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (10 hours ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (10 hours ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (10 hours ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (10 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (11 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (11 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (11 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (11 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (13 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (14 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (14 hours ago)

Malayali Vartha Recommends