Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

വിദ്യാര്‍ത്ഥികള്‍ പറഞ്ഞതാണ് ശരി... ഭാവി മരുമകള്‍ക്ക് മാര്‍ക്ക് വാരിക്കോരി നല്‍കിയെന്ന് കണ്ടെത്തല്‍; ലക്ഷ്മി നായര്‍ക്കെതിരെ ഉപസമിതിയുടെ ഗുരുതര കണ്ടെത്തല്‍

28 JANUARY 2017 11:43 AM IST
മലയാളി വാര്‍ത്ത

ലോ അക്കാദമി ലോ കോളജ് പ്രിന്‍സിപ്പല്‍ ലക്ഷ്മിനായരുടെ കള്ളക്കളികള്‍ പുറത്താകുന്നു. സിന്‍ഡിക്കേറ്റ് ഉപസമിതി നടത്തിയ അന്വേഷണത്തില്‍ ഗുരുതരമായ ചട്ടലംഘനം കണ്ടെത്തി. ഭാവി മരുമകളായ അപര്‍ണ പി.നായര്‍ എന്ന വിദ്യാര്‍ത്ഥിക്ക് ഇന്റേണല്‍ മാര്‍ക്ക് വാരിക്കോരി നല്‍കിയെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

വിദ്യാര്‍ത്ഥികളോട് പ്രിന്‍സിപ്പല്‍ ലക്ഷ്മിനായര്‍ കാണിച്ച സ്വജപക്ഷപാതത്തിന് വ്യക്തമായ തെളിവുകളുണ്ടെന്ന് ഒരു കുറ്റപത്രം പോലെ ഉപസമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഭാവി മരുമകള്‍ക്ക് നല്‍കിയ ഇന്റേണല്‍ മാര്‍ക്ക് 20ല്‍ 19 ആണ്. 50% പോലും ഹാജരില്ലാത്ത വിദ്യാര്‍ത്ഥിനിക്കാണ് ഇത്തരത്തില്‍ ഔദാര്യം നല്‍കിയത്. ഇതില്‍ അസ്വഭാവികതയുണ്ട്. ഉപസമിതി ആവശ്യപ്പെട്ട രേഖകള്‍ പ്രിന്‍സിപ്പല്‍ കൈമാറിയില്ല. സപ്ലിമെന്ററി പരീക്ഷ എഴുതി കുട്ടികള്‍ക്കു പോലും ഉയര്‍ന്ന ഇന്റേണല്‍ മാര്‍ക്ക് നല്‍കിയിട്ടുണ്ട്. എന്നാല്‍ 75% വരെ മാര്‍ക്ക് വാങ്ങിയ കുട്ടികളെ തഴഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രിന്‍സിപ്പലിന് താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കോളജില്‍ കൂടുതല്‍ പരിഗണന ലഭിച്ചിരുന്നു. ഹാജര്‍ രേഖകളിലും പ്രിന്‍സിപ്പല്‍ ഇടപെട്ടു. മെരിറ്റ് സംവിധാനം പ്രിന്‍സിപ്പല്‍ അട്ടിമറിച്ചു തുടങ്ങിയ ഗുരുതരമായ ചട്ടലംഘനങ്ങളാണ് പ്രിന്‍സിപ്പിനെതിരെ ഉപസമിതി ചുമത്തിയിരിക്കുന്നത്. സ്വകാര്യത ഹനിക്കുന്ന രീതിയില്‍ ഹോസ്റ്റലില്‍ ഒളികാമറകള്‍ വച്ചുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഉപസമിതി റിപ്പോര്‍ട്ട് സിന്‍ഡിക്കേറ്റിന് കൈമാറി. റിപ്പോര്‍ട്ടില്‍ വൈസ് ചാന്‍സലര്‍ വൈകാതെ നടപടി സ്വീകരിക്കുമെന്നാണ് കരുതുന്നത്. അതിനിടെ, ഒത്തുതീര്‍പ്പ് നിര്‍ദേശവുമായി കോളജ് ചെയര്‍മാന്‍ അയ്യപ്പന്‍പിള്ള രംഗത്തെത്തി. പ്രിന്‍സിപ്പലിന്റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കാമെന്നും ഹാജര്‍, ഇന്റേണല്‍ മാര്‍ക്ക് തുടങ്ങിയവയില്‍ പ്രിന്‍സിപ്പലിനെ ഇടപെടുവിക്കില്ലെന്നും ചെയര്‍മാന്‍ പറയുന്നു. എന്നാല്‍ പ്രിന്‍സിപ്പിന്റെ രാജിയില്‍ കുറഞ്ഞതായി ഒന്നും സ്വീകാര്യമല്ലെന്ന നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ 13-കാരിയെ പുറത്തിറക്കേണ്ട; കടുപ്പിച്ച് ഹൈക്കോടതി! സെല്ലിൽ പെൺകൊച്ചിന്റെ പൊട്ടിച്ചിരി; തെളിവെടുപ്പ് നടന്നാൽ സംഭവിക്കുന്നത്  (1 hour ago)

Pickaxe Mountain-പിളർത്താൻ 'പെനെട്രേറ്റർ ഇറക്കി പെന്റഗൺ ഇറാന്റെ രഹസ്യ ആണവകോട്ട ഭൂമിക്കടിയിൽ സ്ഫോടനം..!  (1 hour ago)

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (10 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (10 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (11 hours ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (11 hours ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (11 hours ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (11 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (12 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (12 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (12 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (12 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (14 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (15 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (15 hours ago)

Malayali Vartha Recommends