Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

രാജിയിലേക്ക് അടുക്കുന്നു...ലക്ഷ്മി നായരെ ഡീബാര്‍ ചെയ്യണമെന്ന് ഉപസമിതി റിപ്പോര്‍ട്ട്; റിപ്പോര്‍ട്ട് സിന്‍ഡിക്കേറ്റിന്റെ പരിഗണനയില്‍... പ്രിന്‍സിപ്പളിന്റെ അധികാരം വെട്ടിക്കുറക്കാം ലോ അക്കാദമി ചെയര്‍മാന്‍...

28 JANUARY 2017 12:10 PM IST
മലയാളി വാര്‍ത്ത

ലക്ഷ്മി നായരെ പരീക്ഷാ ചുമതലകളില്‍ നിന്ന് അഞ്ച് വര്‍ഷത്തേക്ക് ഡീബാര്‍ ചെയ്യാന്‍ സിന്‍ഡിക്കേറ്റ് ഉപസമിതി റിപ്പോര്‍ട്ടില്‍ ശുപാര്‍ശ. ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥികളുടെ പരാതികളെ കുറിച്ച് അന്വേഷിച്ച ഉപസമിതി സിന്‍ഡിക്കേറ്റിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഉപസമിതി റിപ്പോര്‍ട്ട് പരിശോധിക്കാനും നടപടിയെടുക്കാനും കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് യോഗം ചേരുന്നു. ലോ അക്കാദമിക്കെതിരെ നടപടിക്കും ഉപസമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. റിപ്പോര്‍ട്ട് പഠിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ചില സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന കാര്യങ്ങള്‍.
ഗുരുതര ചട്ടലംഘനങ്ങള്‍
കോളേജില്‍ മെറിറ്റ് അട്ടിമറിക്കുന്നു.
ലക്ഷ്മി നായരുടെ സ്വജനപക്ഷപാതത്തിന് തെളിവുണ്ട്.
ഇഷ്ടപ്പെട്ടവര്‍ക്ക് മാര്‍ക്ക് വാരിക്കോരി നല്‍കുന്നു.
പലരുടേയും ഇന്റേണല്‍ മാര്‍ക്ക് പൂജ്യത്തില്‍ നിന്ന് പത്തുവരെയായി.
പാരമ്പര്യമുള്ള സ്ഥാപനത്തെ ലക്ഷ്മി നായര്‍ മോശമാക്കി.
ഭാവി മരുമകള്‍ അനുരാധ പി നായര്‍ക്ക് വാരിക്കോരി മാര്‍ക്ക് നല്‍കി, ഇല്ലാത്ത ഹാജരും നല്‍കി
അനുരാധക്ക് 50% ഹാജര്‍ ഉണ്ടായിരുന്നില്ല.
അനുരാധയുടെ പരീക്ഷാ ഫലം റദ്ദ് ചെയ്യണം.
ഇന്റേണല്‍ മാര്‍ക്കില്‍ സര്‍വ്വകലാശാല ചട്ടങ്ങള്‍ പാലിക്കപ്പെട്ടില്ല.
ഹോസ്റ്റലില്‍ പെണ്‍കുട്ടികളുടെ സ്വകാര്യത ഹനിക്കുന്ന രീതിയില്‍ ക്യാമറകള്‍ സ്ഥാപിച്ചു.
ലക്ഷ്മി നായരുടെ ഭാവിമരുമകളുടെ ഇല്ലാത്ത അധികാര വിനിയോഗവും പ്രതിഷേധങ്ങള്‍ക്ക് കാരണമായി.
വിദ്യാര്‍ത്ഥികളെ അധിക്ഷേപിച്ചതായുള്ള പരാതികള്‍ ശരിയാണ്, തെളിവായി പരാതി ഉന്നയിച്ചവര്‍ ശബ്ദരേഖ ഹാജരാക്കി.
ജാതി, നിറം, ഭാഷ, വേഷം എന്നിവയുടെ പേരില്‍ വിദ്യാര്‍ത്ഥികളെ തരം തിരിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു.
കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ഹാജര്‍ രേഖകള്‍ ഉപസമിതിക്ക് നല്‍കിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്റേണല്‍ മാര്‍ക്കില്‍ ക്രമക്കേട് നടത്തിയ ലക്ഷ്മി നായര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് സിന്‍ഡിക്കേറ്റ് അംഗം ജോണ്‍സണ്‍ എബ്രഹാം ഗവര്‍ണര്‍ക്ക് കത്തയച്ചു. സര്‍ക്കാര്‍ ലോ അക്കാദമിയുടെ ഭൂമി പിടിച്ചെടുക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
പാര്‍ട്ടിയും വിട്ടുവീഴ്ച്ചക്കില്ല
ലോ അക്കാദമി പ്രിന്‍സിപ്പള്‍ ലക്ഷ്മി നായരോട് വിട്ടുവീഴ്ച വേണ്ടെന്ന് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗങ്ങളോട് സിപിഐഎം. സിന്‍ഡിക്കേറ്റ് ഉപസമിതിയിലുള്ള പാര്‍ട്ടി അംഗങ്ങളോടാണ് ലക്ഷ്മി നായര്‍ക്കെതിരെ നിലപാട് കടുപ്പിക്കാന്‍ സിപിഐഎം സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടത്. ഇന്നു ചേരുന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ ലോ അക്കാദമിക്കെതിരെ കടുത്ത നടപടികളുണ്ടാവാനുള്ള സാധ്യതയാണ് ഇതിലൂടെ വ്യക്തമാകുന്നത്. ലോ അക്കാദമിയില്‍ ഗുരുതര നിയമലംഘനം നടന്നതായി അന്വേഷണം നടത്തിയ സിന്‍ഡിക്കേറ്റ് ഉപസമിതി കണ്ടെത്തിയിരുന്നു. ഉപസസമിതി റിപ്പോര്‍ട്ട് സിന്‍ഡിക്കേറ്റിന് കൈമാറി.
പ്രിന്‍സിപ്പളിന്റെ സ്വജനപക്ഷപാതത്തിന് തെളിവുണ്ടെന്ന് ഉപസമിതി റിപ്പോര്‍ട്ട്. സിന്‍ഡിക്കേറ്റ് യോഗം റിപ്പോര്‍ട്ട് പരിഗണിക്കുന്നു. മെറിറ്റ് അട്ടിമറിക്കപ്പെട്ടുവെന്നും പ്രിന്‍സിപ്പള്‍ ഹാജര്‍ രേഖകളില്‍ കൈകടത്തിയതായും പറയുന്നു
ഇനി ഞാന്‍ നന്നായിക്കൊള്ളാം... ലക്ഷ്മീ നായര്‍ നല്ലവാക്ക് പറയുന്നു
വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തമായതോടെ പ്രിന്‍സിപ്പളിന്റെ അധികാരം വെട്ടിക്കുറച്ചുള്ള ഒത്തുതീര്‍പ്പ് നിര്‍ദ്ദേശവുമായി ലോ അക്കാദമി ചെയര്‍മാന്‍ അയ്യപ്പന്‍ പിള്ള രംഗത്തെത്തി. ലോ അക്കാദമി പ്രിന്‍സിപ്പളിന്റെ അധികാരം വെട്ടിക്കുറയ്ക്കാമെന്നും ഇന്റേണല്‍ മാര്‍ക്കിലടക്കം വിദ്യാര്‍ത്ഥികള്‍ പരാതി ഉന്നയിക്കുന്ന കാര്യങ്ങളില്‍ പ്രിന്‍സിപ്പള്‍ ലക്ഷ്മി നായരുടെ അധികാരം വെട്ടിക്കുറയ്ക്കാമെന്നും അയ്യപ്പന്‍ പിള്ള നിര്‍ദേശിച്ചു. ഗവേണിങ് ബോഡിയോഗത്തില്‍ നിര്‍ദേശങ്ങള്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങളില്‍ മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടിരുന്നു. വിദ്യാര്‍ത്ഥികളുടെ പരാതി സംബന്ധിച്ച് പൊലീസ് അന്വേഷണം വേണമെന്ന് കമ്മീഷന്‍ ഉത്തരവിട്ടു. ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ കേസ് അന്വേഷിക്കണമെന്നാണ് ജെ ബി കോശി അധ്യക്ഷനായ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശം.

വിദ്യാര്‍ത്ഥികള്‍ക്ക് കൈയ്യടി
മരണം വരെ സമരം പ്രഖ്യാപിച്ച വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ സമരത്തിന്റെ മുഴുവന്‍ ക്രെഡിറ്റും.








അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ 13-കാരിയെ പുറത്തിറക്കേണ്ട; കടുപ്പിച്ച് ഹൈക്കോടതി! സെല്ലിൽ പെൺകൊച്ചിന്റെ പൊട്ടിച്ചിരി; തെളിവെടുപ്പ് നടന്നാൽ സംഭവിക്കുന്നത്  (1 hour ago)

Pickaxe Mountain-പിളർത്താൻ 'പെനെട്രേറ്റർ ഇറക്കി പെന്റഗൺ ഇറാന്റെ രഹസ്യ ആണവകോട്ട ഭൂമിക്കടിയിൽ സ്ഫോടനം..!  (1 hour ago)

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (10 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (10 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (11 hours ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (11 hours ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (11 hours ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (11 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (12 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (12 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (12 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (12 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (14 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (15 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (15 hours ago)

Malayali Vartha Recommends