Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കനത്ത ചൂടിന് ആശ്വാസമായി ഇന്നു മുതൽ മഴയെത്തിയേക്കും.. ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്...സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്...


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..

1000 കേന്ദ്രങ്ങളില്‍ കരുണയുടെ കൈയ്യൊപ്പുമായി കേരളാ കോണ്‍ഗ്രസ്സ്

29 JANUARY 2017 01:42 PM IST
മലയാളി വാര്‍ത്ത

കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ശതാഭിഷിക്തനാകുന്നതിന്റെ ആവേശത്തിലാണ് പാര്‍ട്ടി പ്രവ!ര്‍ത്തകര്‍.
രാഷ്ട്രീയ കൊടുങ്കാറ്റില്‍ ആടിയുലയുന്ന കര്‍ഷക പാര്‍ട്ടിയെ ഒറ്റയ്ക്ക് നിര്‍ത്തി മുന്നോട്ട് പോകുന്ന കെ.എം മാണിക്ക് ഇന്ന് 84ാം പിറന്നാള്‍. കേരളാ കോണ്‍ഗ്രസ്സ് (എം) ന്റെ നേതൃത്വത്തില്‍ 1000 കേന്ദ്രങ്ങളില്‍ കരുണയുടെ കൈയ്യൊപ്പ് എന്ന ആശയവുമായി ഇന്ന് (ജനുവരി 29) കാരുണ്യദിനമായി ആചരിക്കുകയാണെന്ന്് സംഘാടക സമിതി ചെയര്‍മാന്‍ പി.ജെ ജോസഫ് പറഞ്ഞു. പാര്‍ട്ടി ചെയര്‍മാന്‍ ശ്രീ.കെ.എം മാണിയുടെ 84ാം ജന്മദിനമാണ് ദിനാചരണത്തിനായി തെരഞ്ഞെടുത്തിട്ടുള്ളത്. തിരുവനന്തപുരം 65, കൊല്ലം 62, പത്തനംതിട്ട 101, ആലപ്പുഴ 50, കൊട്ടയം 219, ഇടുക്കി 80, എറണാകുളം 121, തൃശൂര്‍ 91, പാലക്കാട് 62, മലപ്പുറം 29, കോഴിക്കോട് 34, വയനാട് 41, കണ്ണൂര്‍ 85, കാസര്‍ഗോഡ്് 10 എന്നീ നിലയിലാണ് ദിനാചരണം നടത്തുന്നത്. ഒരു രാഷ്ട്രീയ പ്രസ്ഥാനം ഇത്രയും ബൃഹത്തായ ഒരു സാമൂഹിക ദൗത്യം ഒരേ ദിവസം ഒരേ മാതൃകയില്‍ സംഘടിപ്പിക്കുന്നത് കേരളചരിത്രത്തില്‍ ആദ്യമായിട്ടാണ്. വൃദ്ധസദനങ്ങള്‍, അഗതിമന്ദിരങ്ങള്‍, ബാലഭവനങ്ങള്‍, ആശുപത്രികള്‍, പാലിയേറ്റീവ് കെയര്‍ സെന്ററുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഭക്ഷണം, വസ്ത്രം, മരുന്ന്, വിനോദോപാധികള്‍ തുടങ്ങിയവയുടെ വിതരണമാണ് നടത്തുന്നത്. നിരാലംബര്‍ക്ക് സാന്ത്വനമേകാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ കേരളാ കോണ്‍ഗ്രസ്സ് നടത്തുന്ന ഉദ്യമം ജനാധിപത്യകേരളത്തിന് സമ്മാനിക്കുന്നത് ഒരു നൂതന മാതൃകയാണെന്ന് പി.ജെ ജോസഫ് പറഞ്ഞു. കേരളത്തിലെ 14 ജില്ലകള്‍ക്ക് പുറമെ പ്രവാസി കേരളാ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ വിവിധ ഗള്‍ഫ് നാടുകളിലും ഡല്‍ഹിയിലും ഇന്ന് കാരുണ്യദിനം സംഘടിപ്പിക്കുന്നുണ്ട്. 
സമകാലിക കേരളത്തിന്റെ പുരോഗതിയെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണ്ണായകമായ പങ്ക് വഹിച്ച നിരവധി ജനക്ഷേമപദ്ധതികളും ആശയങ്ങളും നടപ്പിലാക്കിയത് വിവിധ സര്‍ക്കാരുകളുടെ ഭാഗമായിരുന്ന കേരളാ കോണ്‍ഗ്രസ്സ് ഭരണാധികാരികളാണ്. കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍, സാമൂഹിക ജലസേചന പദ്ധതി, വെളിച്ച വിപ്ലവം, കര്‍ഷകപെന്‍ഷന്‍ തുടങ്ങിയവയെല്ലാം ഇത്തരം ജനക്ഷേമപദ്ധതികളുടെ മികച്ച ഉദാഹരണങ്ങളാണ്. അശരണരായ ഒരു ലക്ഷത്തിലേറെ രോഗികള്‍ക്ക് 1230 കോടിയുടെ ചികിത്സാ സഹായമേകിയ കാരുണ്യചികിത്സാ സഹായ പദ്ധതി കേരളാ കോണ്‍ഗ്രസ്സ് ചെയര്‍മാനായ ശ്രീ. കെ.എം മാണിയുടെ മൗലികപ്രതിഭയില്‍നിന്നാണ് രൂപംകൊണ്ടത്. കേരളീയ സമൂഹത്തിന്റെ സ്‌നേഹാധിഷ്ഠിതമായ സഹോദര്യത്തിന് ഊര്‍ജ്ജം പകര്‍ന്ന ഈ പദ്ധതി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭൂപടത്തില്‍ കേരളത്തിന്റെ വേറിട്ട അടയാളമായി മാറി.
പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനായ പി.യു തോമസിന്റെ നേതൃത്വത്തില്‍ കോട്ടയം ആര്‍പ്പൂക്കരയില്‍ അഗതികള്‍ക്കായി പ്രവര്‍ത്തിക്കുന്ന നവജീവന്‍ ട്രെസ്റ്റിലെ 250 ഓളം അഗതികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചാണ് കെ.എം മാണിയും കുടുംബവും കാരുണ്യദിനത്തില്‍ പങ്കെടുക്കുന്നത്. കോട്ടയം മെഡിക്കല്‍ കോളേജ്, കുട്ടികളുടെ ആശുപത്രി, ജില്ലാ ജനറല്‍ ഹോസ്പിറ്റല്‍ എന്നീ 3 ആശുപത്രിയിലായി ദിവസവും 5000ത്തിലേറെ ആളുകള്‍ക്ക് സൗജന്യ ഭക്ഷണം നല്‍കുന്ന സ്ഥാപനമാണ് നവജീവന്‍ ട്രെസ്റ്റ്. തൊടുപുഴ മൈലക്കൊമ്പിലെ ദിവ്യാരക്ഷാലയത്തിലെ അഗതികള്‍ക്കൊപ്പമാണ് പി.ജെ ജോസഫ് കാരുണ്യദിനത്തില്‍ പങ്കെടുക്കുന്നത്. 
കാരുണ്യായിലൂടെ ജീവിതം തിരിച്ചുകിട്ടിയ ഷാജിയും കുടുംബവും കാരുണ്യദിനാചരണത്തില്‍ പങ്കാളിയാവും
കാരുണ്യ ചികിത്സാ സഹായ പദ്ധതിയിലൂടെ ജീവിതം തിരിച്ചു കിട്ടിയ പാലാ പുലിയന്നൂര്‍ സ്വദേശി നിരവത്ത് പറമ്പില്‍ ഷാജിയും കുടുംബവും കെ.എം മാണിയോടൊപ്പം കാരുണ്യദിനത്തില്‍ പങ്കാളിയാവും. സ്വകാര്യ സ്‌ക്കൂളിലെ ക്യാന്റീനില്‍ ജോലിചെയ്ത് ഉപജീവനം നടത്തുന്ന മറ്റ് വരുമാനമാര്‍ഗമൊന്നുമില്ലാത്ത ഷാജിയ്ക്ക് ഹൃദയത്തിന് രോഗം ബാധിച്ചപ്പോള്‍ ചികിത്സിക്കാന്‍ പണമില്ലാതെ മരണത്തെ മുഖാമുഖം കണ്ട സമയത്താണ് മാണിസാറിനെ കാണുകയും കാരുണ്യ ചികിത്സാ പദ്ധതിയിലൂടെ സഹായം ലഭിക്കുകയും ചെയ്തത്. മാണിസാര്‍ തനിക്ക് നല്‍കിയത് വെറുമൊരു ധനസാഹയമല്ല, ജീവിതവും സ്വപ്‌നങ്ങളുമാണെന്ന് ഷാജി പറഞ്ഞു. ആയതിനാല്‍ മാണിസാറിന്റെ ജന്മദിനത്തോട് അനുബന്ധിച്ചുള്ള കാരുണ്യദിനത്തില്‍ തനിക്ക് പങ്കാളിയാകാതിരിക്കാന്‍ കഴിയില്ലെന്നും ഷാജി പറഞ്ഞു.

http://karunyadhinam.in/JournalLand/Index?Clientid=43

 

 

https://www.facebook.com/Karunyadhinam-229259257532866/

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത  (22 minutes ago)

ആ 13-കാരിയെ പുറത്തിറക്കേണ്ട; കടുപ്പിച്ച് ഹൈക്കോടതി! സെല്ലിൽ പെൺകൊച്ചിന്റെ പൊട്ടിച്ചിരി; തെളിവെടുപ്പ് നടന്നാൽ സംഭവിക്കുന്നത്  (1 hour ago)

Pickaxe Mountain-പിളർത്താൻ 'പെനെട്രേറ്റർ ഇറക്കി പെന്റഗൺ ഇറാന്റെ രഹസ്യ ആണവകോട്ട ഭൂമിക്കടിയിൽ സ്ഫോടനം..!  (1 hour ago)

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (11 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (11 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (11 hours ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (11 hours ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (12 hours ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (12 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (12 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (13 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (13 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (13 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (14 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (15 hours ago)

Malayali Vartha Recommends