ലക്ഷ്മി നായര്‍ മേത്തനെന്ന് വിളിക്കുന്ന പ്രിന്‍സിപ്പലെന്ന് ജനയുഗം

ലോ അക്കാദമിയെയും ലക്ഷ്മി നായരെയും എങ്ങനെയെങ്കിലും രക്ഷിക്കാന്‍ സി പി എം ശ്രമിക്കുമ്പോള്‍ സി പി ഐ യുടെ മുഖപത്രമായ ജനയുഗം ലക്ഷ്മി നായര്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ രംഗത്ത്. തിങ്കളാഴ്ചത്തെ ജനയുഗത്തില്‍ ബോധ്യത്തിന്റെ ഊര്‍ വരഭൂമിയിലാണ് കമ്മൂണിസ്റ്റുകള്‍ പിറന്നു വീഴുന്നത് എന്ന ലേഖനത്തിലാണ് ദേവിക അക്കാദമിയുടെ പ്രവര്‍ത്തനങ്ങളെ അതിരൂക്ഷമായി വിമര്‍ശിച്ചത്.
അക്കാദമി പ്രബുദ്ധ കേരളത്തില്‍ തന്നെയാണോ എന്നു ചോദിക്കുന്നു ജനയുഗം. മുസ്ലീം വിദ്യാര്‍ത്ഥികളെ മേത്തന്‍ എന്ന വിളിക്കുന്ന പ്രിന്‍സിപ്പലാണ് ലക്ഷ്മിയെന്ന് ജനയുഗം പറയുന്നു. ദളിത് വിദ്യാര്‍ത്ഥിനിയെ മ്ലേച്ഛമായി ജാതി പേര് വിളിച്ച് തന്തക്കു തെറി വിളിക്കുന്നയാളാണ് പ്രിന്‍സിപ്പലെന്ന് ജനയുഗം പറയുന്നു. ഊളമ്പാറക്ക് സമീപമാണ് പേരൂര്‍ക്കട എന്നത് കൊണ്ടാണോ ലക്ഷ്മിക്ക് രോഗം ബാധിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ ചോദിക്കുന്നതായി ജനയുഗം പറയുന്നു.
ഒരു വധശ്രമക്കേസില്‍ പ്രതിയായ ലക്ഷ്മി നായരെ ചോദ്യം ചെയ്യാന്‍ പോലും പോലീസിന് ഭയമാണെന്ന് ജനയുഗം പറയുന്നു. ലക്ഷ്മിയുടെ കാര്യം ബീഹാറി ദു:സ്വപ്നം പോലെയാണെന്നും ജനയുഗം പറയുന്നു. തട്ടി അകത്താക്കേണ്ട ക്രിമിനല്‍ കേസ് പ്രതി ലക്ഷ്മിക്കുട്ടിക്ക് എന്തേ ഇത്ര സംരക്ഷകര്‍ എന്നും ചോദിക്കുന്നു ജനയുഗം.
അക്കാദമി വിഷയത്തില്‍ സിപിഐ ആരംഭം മുതല്‍ മാനേജ്‌മെന്റിന് എതിരാണ്. രസകരമായ കാര്യം അക്കാദമി ഡയറക്ടര്‍ നാരായണന്‍ നായര്‍ സി പി ഐ ക്കാരനാണ്. എന്നിട്ടും സി പി ഐ അദ്ദേഹത്തെ സഹായിക്കുന്നില്ല. സിപിഎമ്മിലെ ചില നേതാക്കളാണ് ലക്ഷ്മിക്ക് വേണ്ടി രംഗത്തെയിട്ടുള്ളത്. സിപിഐ ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിക്കുന്നത്.
ബിനോയ് വിശ്വം ഉള്‍പ്പെടെയുള്ള നേതാക്കള്‍ അക്കാദമിയിലെ സമരപന്തലില്‍ സജീവമാണ്. എസ് എഫ് ഐ യെ തൂത്തെറിയുക എന്ന ലക്ഷ്യവും സിപിഐക്കുണ്ട്. കാനത്തിന്റെ കര്‍ശന നിലപാടിന്റെ കാരണവും ഇതു തന്നെ. ജെ.എന്‍.യു. കാമ്പസിലെ കനയകുമാറിന്റെ സമര രീതികള്‍ കേരളത്തിലും പറിച്ചുനടാനാണ് സിപിഐ ശ്രമിക്കുന്നത്.
https://www.facebook.com/Malayalivartha