Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കനത്ത ചൂടിന് ആശ്വാസമായി ഇന്നു മുതൽ മഴയെത്തിയേക്കും.. ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്...സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്...


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..

അഹമ്മദിന്റെ നേതൃത്വത്തില്‍ മുസ്ലീം ലീഗിന് ലഭിച്ചത് ഉന്നത പദവികള്‍; കണ്ണൂരിന്റെ സ്വന്തം പുത്രനാണെങ്കിലും വളര്‍ന്നത് മലപ്പുറത്തിന്റെ മാനസ പുത്രനായി

01 FEBRUARY 2017 07:56 AM IST
മലയാളി വാര്‍ത്ത

ഇ. അഹമ്മദിന്റെ മരണം മുസ്ലീംലീഗിനം സംബന്ധിച്ച് കനത്ത നഷ്ടമാണ്. കേരളത്തില്‍ പല പ്രാവശ്യം യുഡിഎഫിനെ അധികാരത്തിലെത്തിക്കാനും കേന്ദ്രത്തില്‍ മന്ത്രിസ്ഥാനം നേടിയെടുക്കാനും കഴിഞ്ഞത് അഹമ്മദിന്റെ ശക്തമായ നിലപാടുകളാണ്.

അഹമ്മദ് ജനിച്ചത് കണ്ണൂരുകാരനാണെങ്കിലും ഇ.അഹമ്മദിന്റെ പ്രവര്‍ത്തന മണ്ഡലം മലപ്പുറമാണ്. കേന്ദ്ര സഹമന്ത്രിയായിരിക്കെ പ്രവാസികള്‍ക്കായി ചെയ്ത സഹായങ്ങള്‍ മതി എക്കാലവും അദ്ദേഹത്തെ ഓര്‍ക്കാന്‍. മലപ്പുറത്തെ അദ്ദേഹവും അദ്ദേഹത്തെ മലപ്പുറവും പരസ്പരം നെഞ്ചേറ്റിയതിനു തെളിവാണ് ഇവിടെ അദ്ദേഹത്തിന് എറ്റവും ഒടുവില്‍ ലോക്‌സഭയിലേക്കു കിട്ടിയ കനത്ത ഭൂരിപക്ഷം. 1.94 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അദ്ദേഹത്തെ മലപ്പുറത്തെ വോട്ടര്‍മാര്‍ ലോക്‌സഭയിലെത്തിച്ചത്.

നിയമസഭയിലേക്കും ലോക്‌സഭയിലേക്കുമായി 12 തവണ മത്സരിച്ച അഹമ്മദ് 10 തവണയും തിരഞ്ഞെടുത്തതു മലപ്പുറം ജില്ലയിലെ മണ്ഡലങ്ങളാണ്. 67ല്‍ കണ്ണൂരിലും 77ല്‍ കൊടുവള്ളിയിലും മല്‍സരിച്ചു ജയിച്ച ശേഷം പ്രവര്‍ത്തന കേന്ദ്രം മലപ്പുറത്തേക്കു മാറ്റുകയായിരുന്നു. താനൂരില്‍നിന്നു മൂന്നു തവണ നിയമസഭയിലെത്തി. മഞ്ചേരി, പൊന്നാനി, മലപ്പുറം ലോക്‌സഭാ മണ്ഡലങ്ങളില്‍നിന്നായി ഏഴു തവണ പാര്‍ലമെന്റിലും.

വിദേശകാര്യ സഹമന്ത്രിയായപ്പോള്‍ പ്രവാസികളുടെ ക്ഷേമത്തിനായി അദ്ദേഹം പ്രവര്‍ത്തിച്ചു. ഐക്യരാഷ്ട്ര സംഘടനയില്‍ 10 തവണ ഇന്ത്യയെ പ്രതിനിധീകരിച്ച അഹമ്മദ് വിദേശരാജ്യങ്ങളില്‍ ഇന്ത്യയുടെ മുഖവും ശബ്ദവുമായിരുന്നു. കേന്ദ്ര റെയില്‍വേ സഹമന്ത്രിയായിരുന്നപ്പോഴും കേരളത്തെ അദ്ദേഹം മറന്നില്ല. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ട്രെയിനില്‍ സഞ്ചരിച്ച് യാത്രക്കാരുടെ പ്രയാസങ്ങള്‍ മനസ്സിലാക്കി. അതനുസരിച്ച് പുതിയ വികസന പദ്ധതികള്‍ തയാറാക്കുകയും ചെയ്തു. ഗള്‍ഫ് രാജ്യങ്ങളില്‍ ഇവിടെ നിന്നുള്ള പ്രവാസികള്‍ പ്രയാസമനുഭവിച്ചപ്പോഴെല്ലാം ചര്‍ച്ച നടത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അഹമ്മദ് മുന്‍കയ്യെടുത്തു.

ഗള്‍ഫ് രാജ്യങ്ങളുമായുള്ള ചര്‍ച്ചകള്‍ക്കു രാഷ്ട്രീയ എതിരാളികള്‍ പോലും അദ്ദേഹത്തെയാണ് ആശ്രയിച്ചിരുന്നത്. ലിബിയയില്‍ ആഭ്യന്തര പ്രശ്‌നമുണ്ടായപ്പോള്‍ അവിടെ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് നയതന്ത്ര ചര്‍ച്ചകള്‍ക്കു നിയോഗിച്ചത് എംപിയായ അഹമ്മദിനെയാണ്. സൗദിയില്‍ നിതാഖാത്ത് മൂന്നു ഘട്ടമായി നടപ്പാക്കിയപ്പോള്‍ പ്രവാസികള്‍ക്ക് ഓരോ തവണയും സമയം നീട്ടിക്കിട്ടിയതിനു പിന്നിലും അഹമ്മദിന്റെ ഇടപെടലുകളായിരുന്നു. ഇ.അഹമ്മദ് കേന്ദ്രമന്ത്രിയായതില്‍ ഏറ്റവുമധികം സന്തോഷിച്ചത് ഇന്ത്യയ്ക്കു പുറത്തുള്ള മലയാളികളായിരുന്നു.

പ്രവാസിമലയാളികളുടെ ചെറുതും വലുതുമായ പ്രശ്‌നങ്ങളുടെ പരിഹാരത്തിന് ആശ്രയിക്കാവുന്ന അത്താണിയായിരുന്നു അഹമ്മദ്. പ്രവാസികളുടെ വോട്ടവകാശത്തിനായി പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്തിയതും അനോദ്യോഗിക ബില്ല് അവതരിപ്പിച്ചതും അദ്ദേഹമായിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത  (41 minutes ago)

ആ 13-കാരിയെ പുറത്തിറക്കേണ്ട; കടുപ്പിച്ച് ഹൈക്കോടതി! സെല്ലിൽ പെൺകൊച്ചിന്റെ പൊട്ടിച്ചിരി; തെളിവെടുപ്പ് നടന്നാൽ സംഭവിക്കുന്നത്  (2 hours ago)

Pickaxe Mountain-പിളർത്താൻ 'പെനെട്രേറ്റർ ഇറക്കി പെന്റഗൺ ഇറാന്റെ രഹസ്യ ആണവകോട്ട ഭൂമിക്കടിയിൽ സ്ഫോടനം..!  (2 hours ago)

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (11 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (11 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (12 hours ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (12 hours ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (12 hours ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (12 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (13 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (13 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (13 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (13 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (15 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (16 hours ago)

Malayali Vartha Recommends