ശ്രീലേഖാ മേമിന് പിന്നാലെ സന്ധ്യാ മേമും പ്രതിസന്ധിയില്‍

സംസ്ഥാനത്തെ മുതിര്‍ന്ന വനിതാ ഐ.പി എസ് ഉദ്യോഗസ്ഥയായ ശ്രീലേഖ ഇന്റലിജന്‍സ് മേധാവി സ്ഥാനത്ത് നിന്നും തെറിച്ചതിനു പിന്നാലെ ദക്ഷിണമേഖലാ എ.ഡി.ജി.പി. ബി.സന്ധ്യയും സ്ഥാനചലനത്തിന്റെ വക്കിലായി.
മൂന്നാറില്‍ ക്രൈം റിവ്യൂ യോഗം വിളിച്ചു കുട്ടിയതാണ് സന്ധ്യയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. നളിനി നെറ്റോ അടക്കമുള്ളവര്‍ ഇക്കാര്യത്തില്‍ സന്ധ്യയോട് കെറുവിച്ചിരിക്കുകയാണ്. തലസ്ഥാനത്ത് ലോ അക്കാദമി സമരം ക്രമസമാധാന പ്രശ്‌നത്തിലേക്ക് നീങ്ങുമ്പോഴാണ് തിരുവനന്തപുരം കമ്മീഷണര്‍ ഉള്‍പ്പെടെയുള്ളവരെ മൂന്നാറില്‍ വിളിച്ചു വരുത്തി ബി.സന്ധ്യ യോഗം നടത്തിയത്.
എല്ലാമാസവും നടക്കാറുള്ള ഒരു സാധാരണ യോഗമാണ് ഇത്. കുറ്റകൃത്യങ്ങളുടെ കണക്ക് മനസിലാക്കാനും ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യാനുള്ള സാധാരണ യോഗമാണിത്. കഴിഞ്ഞ മാസം പത്തനംതിട്ടയിലാണ് യോഗം നടന്നത്. ഇത്തവണ ക്രമസമാധാനനില താറുമാറാണെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. യോഗം തിരുവനന്തപുരത്തേക്ക് മാറ്റണമെന്ന അഭിപ്രായവുമുണ്ടായി. എന്നാല്‍ അതൊന്നും എ.ഡി.ജി.പി. വകവച്ചില്ലെന്നാണ് ആഭ്യന്തര വകുപ്പിലെ ഉന്നതര്‍ പറയുന്നത്.
ഒന്‍പത് ജില്ലാ പോലീസ് മേധാവിമാരാണ് സുഖവാസ കേന്ദ്രത്തില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തത്. തിരുവനന്തപുരത്തുണ്ടായിരുന്നത് പുതുതായി നിയമിതനായ ഡി..സി.പി മാത്രമാണ്. അക്കാദമി സമരത്തില്‍ ഗുരുതര സംഭവ വികാസങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ട് നിലനില്‍ക്കുമ്പോഴായിരുന്നു മൂന്നാറിലെ യോഗം.ഡി.സി.പിക്ക് ക്രമസമാധാന വിഷയത്തില്‍ പരിചയക്കുറവുണ്ട്.
കഴിഞ്ഞയാഴ്ച ബി.സന്ധ്യ ഇടമലക്കുടിയില്‍ എത്തിയിരുന്നു. തുടര്‍ന്ന് അവര്‍ മൂന്നാറിലെത്തി ക്യാമ്പ് ചെയ്യുകയായിരുന്നു. ആഭ്യന്തര വകുപ്പ് എ.ഡി.ജി.പിയില്‍ നിന്നും വിശദീകരണം ആവശ്യപ്പെടുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha


























