ലോ അക്കാദമി സമരവുമായി ബന്ധപ്പെട്ടു നിര്‍ണായകമായ കേരള സര്‍വകലാശാല സിന്‍ഡിക്കറ്റ് യോഗം ഇന്ന്

ലോ അക്കാദമി സമരവുമായി ബന്ധപ്പെട്ടു നിര്‍ണായകമായ കേരള സര്‍വകലാശാല സിന്‍ഡിക്കറ്റ് യോഗം ഇന്ന്. അക്കാദമിയില്‍ ഇന്നു ക്ലാസുകള്‍ തുടങ്ങാനുള്ള തീരുമാനം സംഘര്‍ഷ സാധ്യത കണക്കിലെടുത്തു മാനേജ്‌മെന്റ് അനിശ്ചിതകാലത്തേക്കു നീട്ടി. അക്കാദമിക്കു സര്‍ക്കാര്‍ നല്‍കിയ ഭൂമിയില്‍ ചട്ടലംഘനം നടന്നതായി റവന്യു അധികൃതര്‍ സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കി. കോണ്‍ഗ്രസിനും ബിജെപിക്കുമൊപ്പം സിപിഐയും പരസ്യപ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെ സിപിഎമ്മും സര്‍ക്കാരും തീര്‍ത്തും ഒറ്റപ്പെട്ടു.
സര്‍വകലാശാലയുടെ ചട്ടങ്ങള്‍ ലംഘിച്ചതിനാല്‍ അക്കാദമിയുടെ അഫിലിയേഷന്‍ റദ്ദാക്കണമെന്ന പ്രതിപക്ഷ അംഗങ്ങളുടെ ആവശ്യം ഉള്‍പ്പെടെ ഇന്നത്തെ സിന്‍ഡിക്കറ്റ് യോഗം ചര്‍ച്ച ചെയ്യും. സിന്‍ഡിക്കറ്റ് യോഗത്തിനു മുന്‍പ് കോണ്‍ഗ്രസ് അംഗങ്ങളുടെ യോഗം കെപിസിസിയില്‍ ചേരും. ലോ അക്കാദമിയുടെ ഭൂമി ഉപയോഗവുമായി ബന്ധപ്പെട്ട പരാതികളില്‍ കഴമ്പുണ്ടെന്നും ഹോട്ടലും ബാങ്കും അക്കാദമി ഭൂമിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഡപ്യൂട്ടി കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്.കുര്യന്റെ നേതൃത്വത്തിലുള്ള പരിശോധന ഇന്നോ നാളെയോ നടക്കും.
അക്കാദമി ഭൂമിയുടെ സ്‌കെച്ച് കൂടി ലഭ്യമാക്കാന്‍ അദ്ദേഹം കലക്ടര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചട്ടം ലംഘിച്ചതായി തെളിഞ്ഞാല്‍, ഭൂമി സര്‍ക്കാരിനു നഷ്ടപരിഹാരം നല്‍കാതെ തിരിച്ചെടുക്കാമെന്നാണു ഭൂമി പതിച്ചുനല്‍കിയ കരാറിലെ വ്യവസ്ഥ. അധികഭൂമി തിരിച്ചുപിടിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. അതിനിടെ, സമരം രാഷ്ട്രീയമായി മാറിയതിനാല്‍ ഇനി ചര്‍ച്ചയ്ക്കില്ലെന്ന് അക്കാദമി ഡയറക്ടര്‍ എന്‍.നാരായണന്‍ നായര്‍ വ്യക്തമാക്കി. സമരം 27-ാം ദിവസത്തിലേക്കെത്തുമ്പോള്‍ സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലാവുകയാണ്. വി.എസ്.അച്യുതാനന്ദനു പിന്നാലെ സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രനും സര്‍ക്കാരിനെ പരസ്യമായി വിമര്‍ശിച്ചു രംഗത്തെത്തി.
നിരാഹാരസമരം തുടരുന്ന കെ.മുരളീധരന്‍ എംഎല്‍എയ്ക്കു പിന്തുണയുമായി എ.കെ.ആന്റണി എത്തി. ബിജെപി നേതാവ് വി.വി.രാജേഷിന്റെ നിരാഹാരസത്യഗ്രഹവും തുടരുകയാണ്. കോളജ് തുറക്കുകയാണെങ്കില്‍ ഉപരോധിക്കുമെന്ന് കെഎസ്‌യുവും എബിവിപിയും മുന്നറിയിപ്പുനല്‍കിയിരുന്നു.
https://www.facebook.com/Malayalivartha
























