ഇന്ന് ചേരുന്ന സിന്‍ഡിക്കേറ്റ് യോഗം പ്രഹസനമാകും; ലോ അക്കാഡമിക്കെതിരെ സുപ്രധാന നടപടിയൊന്നും വേണ്ടെന്ന് സിപിഐ(എം) പാര്‍ട്ടി സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്ക് നിർദ്ദേശം നല്‍കി

ലോ അക്കാഡമി വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്ന് ചേരുന്ന സിന്‍ഡിക്കേറ്റ് യോഗം പ്രഹസനമാകും. ലോ അക്കാഡമിക്കെതിരെ സുപ്രധാന നടപടിയൊന്നും വേണ്ടെന്നാണ് സിപിഐ(എം) പാര്‍ട്ടി സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്ക് നല്‍കിയ നിർദ്ദേശം. ലോ അക്കാഡമിയുടെ അഫിലിയേഷന്‍ റദ്ദാക്കണമെന്ന് പ്രതിപക്ഷ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ആവശ്യപ്പെടും. എന്നാല്‍ ഭൂരിപക്ഷമുള്ള സിപിഐ(എം) അംഗങ്ങള്‍ ഇത് തള്ളും.
ലോ അക്കാഡമിയെ കുറിച്ച് പരിശോധിച്ച സിന്‍ഡിക്കേറ്റ് ഉപ സമിതി നിരവധി ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ട് അംഗീകരിച്ചെങ്കിലും നടപടി സര്‍ക്കാരിന് വിട്ട് സിന്‍ഡിക്കേറ്റ് തലയൂരി. ഇപ്പോള്‍ വീണ്ടും സര്‍ക്കാര്‍ നടപടി സിന്‍ഡിക്കേറ്റിന് വിട്ടു. എന്നാല്‍ ഇന്ന് നടക്കുന്ന സിന്‍ഡിക്കേറ്റ് യോഗം അക്കാഡമിക്കെതിരെ കാര്യമായ നടപടിയൊന്നുമെടുക്കില്ല.

സിന്‍ഡിക്കേറ്റ് ചേര്‍ന്ന സിപിഐ(എം) ഔദ്യോഗികമായി ഈ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനും ലോ അക്കാഡമിയെ അനുകൂലിക്കുന്ന സാഹചര്യത്തില്‍ സിന്‍ഡിക്കേറ്റ് അക്കാഡമിക്ക് പിന്തുണ നല്‍കുന്ന തീരുമാനമാകും സ്വീകരിക്കുക.
https://www.facebook.com/Malayalivartha
























