പിണറായിയുടെ തോഴി മുഖ്യമന്ത്രി കസേരയില്‍ നോട്ടമിട്ടു; ലോ അക്കാദമി വിഷയം പരമാവധി മൂപ്പിച്ച് പിണറായിയെ താഴെയിറക്കാന്‍ കോടിയേരിയുടെ ഗ്രൂപ്പ് രംഗത്ത്

മുഖ്യമന്ത്രി കസേരയില്‍ നിന്നും പിണറായിയെ താഴെയിറക്കുക എന്ന അജണ്ടയുമായി നീങ്ങുന്ന കോടിയേരിയുടെ കൈയില്‍ വന്നു ചേര്‍ന്ന വാളാണ് അക്കാദമി. കാനം ഉള്‍പ്പെടെയുള്ള സി പി ഐ നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കോടിയേരി ജയലളിതയുടെ ശശികലയാകാനാണ് ശ്രമിക്കുന്നത്. ജയലളിതയെ സ്ലോ പോയിസണിങ്ങിലൂടെ ശശികല കൊന്നു എന്നാണ് ശശികല വിരുദ്ധര്‍ ആരോപിക്കുന്നത്. അതെന്തായാലും വീട്ടുവേലക്കാരി ജയലളിതയുടെ കസേരയിലേക്ക് അവരോധിക്കപ്പെടുന്നത് ചടുലവും കൗശലപൂര്‍വ്വവുമായ നീക്കങ്ങളിലൂടെയാണ്. അതേ മട്ടിലാണ് കോടിയേരിയും നീങ്ങുന്നത്. കേരളത്തിലെ കത്തുന്ന വിഷയങ്ങളിലൊക്കെ പരമാവധി കത്തിക്കുന്ന നിലപാടെടുത്ത് പിണറായിയെ ആര്‍ക്കും വേണ്ടാതാക്കി തീര്‍ക്കുന്നതാണ് കോടിയേരിയുടെ നയം.
വിവരാവകാശ നിയമ വിവാദത്തിലും ലോ അക്കാദമി വിവാദത്തിലുമൊക്കെ പിണറായിക്ക് ഉപദേശം നല്‍കുന്നവര്‍ ആരായാലും അവര്‍ക്ക് പത്മശ്രീ നല്‍കണം. ജേക്കബ് തോമസിനു വേണ്ടി നിലപാടെടുക്കുക വഴി ഐ.എ.എസുകാര്‍ എതിരായി. വിശ്വസ്തനായ ചീഫ് സെക്രട്ടറിക്ക് പോലും മടുത്തു. ഇത്തരത്തില്‍ പിണറായിക്ക് കിട്ടുന്ന തെറ്റായ ഉപദേശങ്ങള്‍ കോടിയേരിയില്‍ നിന്നാണെന്നാണ് വിവരം.
മുഖ്യമന്ത്രിയുടെ ഗ്രാമത്തില്‍ കൊലപാതകങ്ങള്‍ വര്‍ദ്ധിപ്പിച്ച് പിണറായിയെ താഴെ ഇറക്കാനായിരുന്നു ആദ്യ ശ്രമം. പിണറായി വിളിച്ചു ചേര്‍ത്ത സമാധാനയോഗത്തില്‍ പോലും ഫലം കണ്ടില്ല.
പിണറായിക്ക് കോടിയേരിയെ വേണ്ടത്ര വിശ്വാസമില്ലെങ്കിലും ഒന്നും ചെയ്യാനാവാത്ത സ്ഥിതിവിശേഷമാണ് സര്‍ക്കാരിലുള്ളത്. കോടിയേരി തന്നെ ചതിക്കാന്‍ സാധ്യതയുണ്ടെന്നു പിണറായിക്കറിയാം. വി എസ് അച്യുതാനന്ദനുമായി അടുപ്പം പുലര്‍ത്തുന്ന നേതാവാണ് കോടിയേരി. ഇതിനിടെ ഇ.പി.ജയരാജനും പിണറായിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. അധികാരം കിട്ടിയപ്പോള്‍ പിണറായി മാറി പോയതായി കണ്ണൂരിലെ സഖാക്കള്‍ പോലും പറയുന്നു. ഇത്തരം പറച്ചിലുകള്‍ക്ക് പിന്നിലും കോടിയേരിയുടെ കരങ്ങളുണ്ട്. ഏതായാലും ശ്രദ്ധിച്ചില്ലെങ്കില്‍ തോഴി ചിലപ്പോള്‍ മുഖ്യമന്ത്രി കസേരയിലെത്തും. എഎന്‍ ഷംസീര്‍ നേതാവിനു മത്സരിക്കാന്‍ തലശേരി വിട്ടുകൊടുക്കും.
https://www.facebook.com/Malayalivartha