Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

വിജയിച്ചുകഴിഞ്ഞാല്‍ ക്രെഡിറ്റ് കൊണ്ടുപോകാനുള്ള വെറും നാടകം മാത്രമായിരുന്നു എസ് .എഫ്. ഐ. സമരമെന്ന് വിദ്യാര്‍ത്ഥികള്‍ മലയാളിവാർത്തയോട്

07 FEBRUARY 2017 12:10 PM IST
മലയാളി വാര്‍ത്ത

ലോ അക്കാദമി വിദ്യാര്‍ത്ഥി സമരത്തില്‍ നിന്നും കൂറുമാറിയ എസ്. എഫ്. ഐ.ക്ക് എതിരെ ആഞ്ഞടിച്ച് വിദ്യാര്‍ത്ഥി സംഘടനകളായ എ.ഐ.എസ്.എഫ്, കെ.എസ്.യു, എം.എസ്. എഫ്, എ.ബി.വി.പി സംഘടനകള്‍ രംഗത്ത്. വളരെ നാടകീയമായ സംഭവങ്ങളാണ് ലോ അക്കാദമി പ്രശ്‌നവുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്നത്. ലോ അക്കാദമിയില്‍ ഇന്നലെ  ക്ലാസ്സ് തുടങ്ങുമെന്നും മാനാജ്മെന്റിനെ അനുകൂലിക്കുന്നവര്‍ക്ക് ക്ലാസ്സില്‍ പ്രവേശിക്കാം എന്നുമായിരുന്നു ആദ്യ പ്രഖ്യാപനം. 

എന്നാല്‍ ആ തീരുമാനം മാറ്റിയതായി അറിയിപ്പുമുണ്ടായി. തുടര്‍ന്ന് ഇന്നലെ വൈകുനേരം എസ്.എഫ്.ഐ. അക്കാദമി തുറന്ന് പ്രവര്‍ത്തിക്കണമെന്ന ആവശ്യമുന്നയിച്ചു മാർച്ച്  നടതുമെന്ന നാടകീയ പ്രഖ്യാപനവുമുണ്ടായി. എന്നാല്‍ ഇതെല്ലാം വിദ്യാര്‍ത്ഥികളെ കൈലെടുക്കാനുള്ള എസ്.എഫ്.ഐ.യുടെ തന്ത്രങ്ങളായാണ് മറ്റു വിദ്യാര്‍ത്ഥി സംഘടനകള്‍ കാണുന്നത്.


സഹന സമരം നടത്തിക്കൊണ്ടിരുന്ന എ .ഐ.എസ് .എഫ്.,കെ.എസ്. യു. ,എം.എസ്.എഫ്., എ.ബി.വി.പി. എന്നീ സംഘടനകള്‍ക്കിടയില്‍ അക്രമം അഴിച്ചുവിട്ടത് എസ്.എഫ്.ഐ. ആണ്. അതിനുവേണ്ടി പുറത്തു നിന്നും യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഗുണ്ടകളെ വരുത്തി. ആ സമയം മറ്റു സംഘടനകള്‍ സമീപനം പാലിച്ചത് വലിയൊരു സംഘര്‍ഷം ഒഴിവാക്കി. കൂടാതെ എസ്.എഫ്.ഐ. മറ്റു സംഘടനകളുടെ സമരപന്തലുകള്‍ ആക്രമിക്കുകയുമുണ്ടായിയെന്നു എ .ഐ.എസ്.എഫ്. യൂണിയന്‍ സെക്രട്ടറി വിവേക് പറയുന്നു.

എസ്.എഫ്.ഐ.ക്കു നല്‍കിയ ഉറപ്പിന്റെ പകര്‍പ്പ് മറ്റു സംഘടനകള്‍ക്കും നല്‍കിയാല്‍ സമരം അവസാനിപ്പിക്കുമെന്നത് മാധ്യമങ്ങള്‍ കെട്ടിച്ചമച്ച വാര്‍ത്തകള്‍ മാത്രമാണ്.  എങ്ങനെയും ഈ പ്രശ്‌നം ഒതുക്കി തീര്‍ത്ത് തങ്ങളുടെ കാര്യം നോക്കി പോകാനുള്ള ധൃതിയിലാണ് മാധ്യമങ്ങളും പോലീസുകാരും. എന്നാല്‍ തങ്ങള്‍ അതിനു തയ്യാറല്ല. സമരം അവസാനിപ്പിക്കണമെങ്കില്‍ ലക്ഷ്മി നായര്‍ സ്വയം രാജി വച്ച് പകരം മറ്റൊരു പ്രിന്‍സിപ്പാള്‍ വരികയോ ഇരുപത്തിയൊന്നു പേര്‍ അടങ്ങുന്ന ഗവേണിങ് കൗണ്‍സില്‍ കാര്യ കാരണ സഹിതം അച്ചടക്ക നടപടി സ്വീകരിച്ചു കൊണ്ട് പുറത്താക്കി എന്ന നടപടിയോ ഉണ്ടാകണം എന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ പറയുന്നു.


നിലവില്‍ ലക്ഷ്മി നായര്‍ അഞ്ചു വര്‍ഷത്തേക്ക് അക്കാഡമി ചുമതലയില്‍ നിന്ന് മാറി നില്‍ക്കുമ്പോള്‍ വിദേശത്തുള്ള മകളുടെ അടുക്കലേയ്ക്ക് പോകാനാണ് തീരുമാനിച്ചരിക്കുന്നത്. എന്നാല്‍ എസ്.സി എസ്.ടി വിഭാഗത്തില്‍ എഐ എസ്എഫ് യൂണിയന്‍ പ്രസിഡന്റ് വിവേക് നല്‍കിയ പരാതി കാരണം അതിന് കാലതാമസം ഉണ്ടാകും. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കിടയിലെ സമരത്തില്‍ മാനേജ്‌മെന്റിന്റെ ആനുകൂല്യങ്ങള്‍ പറ്റുന്ന എസ്എഫ്‌ഐ അവര്‍ക്കൊപ്പമാണ്.

സമരത്തിന്റെ ആദ്യഘട്ടത്തില്‍ സജീവമല്ലാതിരുന്ന എസ്എഫ്‌.ഐ പാര്‍ട്ടിക്കുള്ളില്‍ തന്നെയുള്ള പിളര്‍പ്പിന്റെ ഫലമായാണ് സമരത്തിലേയ്ക്ക് ഇറങ്ങിയത്. കോളേജില്‍ ഒന്നാം വര്‍ഷ അഡ്മിഷനായി എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ തന്നെ എസ്എഫ് ഐയില്‍ ചേര്‍ന്നാല്‍ മാനേജ്‌മെന്റിന്റെ ബലിയാടാകണ്ട എന്ന ഒരു പ്രചരണമുണ്ട്. ഇത് പാര്‍ട്ടിയുടെ അംഗസംഖ്യ കൂട്ടാന്‍ കാരണമാകുന്നു. 21 പേർ ചേര്‍ന്ന് അഞ്ച് അംഗ സമിതിയെ നിയോഗിക്കുകയും അവര്‍ എസ്എഫ് ഐയുമായി ചര്‍ച്ച നടത്തിയതിന് തെളിവ് താങ്കള്‍ അല്ല   ജില്ലാ കളക്ടര്‍ ആണ് ആവശ്യപ്പെട്ടതെന്ന് വിദ്യാര്‍ത്ഥി സംഘടന വ്യക്തമാക്കി. 

എംഎസ്എഫ് മുന്‍ ദേശീയ നേതാവ് ടിപി അഷ്‌റഫ് അലി വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി രംഗത്തെത്തി. കേരള വിദ്യാഭ്യാസ രംഗത്തെ നവോത്ഥാനമാണ് ഈ സമരത്തോടു കൂടി ഉണ്ടാകാന്‍ പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 13ന് നടക്കാന്‍ പോകുന്ന പരീക്ഷ മാറ്റി വയ്ക്കാന്‍ വേണ്ടി ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (7 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (7 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (9 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (9 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (11 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (11 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (11 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (11 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (11 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (12 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (12 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (12 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (13 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (14 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (14 hours ago)

Malayali Vartha Recommends