Widgets Magazine
11
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


CCTV ഓഫ് ആക്കി, ചോര തുടച്ചുമാറ്റിയിട്ടും പ്ലാൻ പൊളിഞ്ഞു; അനിലയ്‌ക്കെതിരെ തെളിവുകളുമായി കാലിഫോർണിയ പൊലീസ്: ആൻ മേരിയുടെ ഫോൺ അനിലയുടെ കാറിനുള്ളിൽ; പാന്റിൽ രക്തക്കറ; പതറാതെ പ്രോസിക്യൂഷൻ... തല കുനിച്ച് നിർവികാരയായി പ്രതി...


മകന് അയച്ച വാട്സാപ്പ് സന്ദേശം...ഇ.ഡി. കൈമാറിയ ഡിജിറ്റല്‍ തെളിവുകള്‍ പുറത്തേക്ക്..ഈ ഒറ്റ സന്ദേശം വീണയ്‌ക്കെതിരായ ഹവാല കേസിന്റെ അടിത്തറയായി മാറും..


കുഞ്ഞ് അവന്റേതല്ലെന്ന് പറഞ്ഞു, മാനസികമായി തകർത്തു'; മലയൻകീഴ് കൊലപാതകക്കേസിൽ ഭർത്താവിനെതിരെ ക്രിസ്റ്റി...


പൂട്ടാനുറച്ച് സതീശൻ... പിണറായിക്കെതിരായ ഇഡി ശുപാർശയിൽ കേസെടുക്കേണ്ട സാഹചര്യമെന്ന് മുഖ്യമന്ത്രി, തിടുക്കപ്പെട്ട് നടപടി വേണ്ടെന്ന് കെപിസിസിയിൽ പൊതുധാരണ


വ്ളാഡിമിർ പുടിൻ ഡൽഹിയിൽ, പാലം വിമാനത്താവളത്തിൽ ഔദ്യോഗിക സ്വീകരണം.. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി റഷ്യൻ പ്രസിഡന്റ് സുപ്രധാനമായ ഉഭയകക്ഷി ചർച്ചകളിൽ പങ്കെടുക്കും

വിവാഹ തട്ടിപ്പു നടത്തിയ വ്യാജഡോക്ടര്‍ അറസ്റ്റില്‍

09 FEBRUARY 2017 09:09 AM IST
മലയാളി വാര്‍ത്ത

More Stories...

മകന് അയച്ച വാട്സാപ്പ് സന്ദേശം...ഇ.ഡി. കൈമാറിയ ഡിജിറ്റല്‍ തെളിവുകള്‍ പുറത്തേക്ക്..ഈ ഒറ്റ സന്ദേശം വീണയ്‌ക്കെതിരായ ഹവാല കേസിന്റെ അടിത്തറയായി മാറും..

കുഞ്ഞ് അവന്റേതല്ലെന്ന് പറഞ്ഞു, മാനസികമായി തകർത്തു'; മലയൻകീഴ് കൊലപാതകക്കേസിൽ ഭർത്താവിനെതിരെ ക്രിസ്റ്റി...

സംസ്ഥാനത്ത് മഴ കുറഞ്ഞു... മഴ മുന്നറിയിപ്പ് പിൻവലിച്ചു... കടുത്ത ചൂട് , ‌സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്

എല്ലാർക്കും ഇപ്പോൾ കുഞ്ഞിനെ മാത്രം മതി!! എന്നെ വേണ്ട ഒരു വയസ്സുകാരിയുടെ കഴുത്തറക്കാൻ ആ അമ്മ കണ്ടെത്തിയ കാരണം

കേരള പോലീസ് അത്‌ലറ്റിക്‌സ് ആൻഡ് ഗെയിംസ് മീറ്റ്... കണ്ണൂർ സിറ്റി പോലീസ് ഡിവിഷൻ ഓവറോൾ ചാമ്പ്യന്മാരായി ചരിത്രനേട്ടം സ്വന്തമാക്കി

സംസ്ഥാനത്ത് ആറു വര്‍ഷമായി വിവാഹ തട്ടിപ്പു നടത്തിയ വ്യാജഡോക്ടര്‍ അറസ്റ്റില്‍. മലപ്പുറം പാലോത്ത് പൂവത്തിങ്കല്‍ ഇരുമ്പടശേരിയില്‍ മുഹമ്മദ് ഷാഫി (30)യാണ് പിടിയിലായത്. ഡോ. സതീഷ് രാഘവന്‍ എന്ന പേരില്‍കാര്‍ഡിയാക് ട്രാന്‍സ് പല്‍ന്റ് സര്‍ജന്‍ എന്നു പരിചയപ്പെടുത്തി ഇന്റര്‍നെറ്റില്‍പരസ്യം ചെയ്താണ് പെണ്‍കുട്ടികളെ ചതിച്ചത്. ബി. എസ്.സി നഴ്‌സിംഗ് ബിരുദധാരികള്‍അടങ്ങുന്ന പെണ്‍കുട്ടികളാണ് കെണിയില്‍ വീണത്. എട്ടാം ക്ലാസ് വരെയാണ് പ്രതിപഠിച്ചിട്ടുള്ളത്. അറസ്റ്റിലായപ്പോള്‍ 50ലക്ഷം രൂപ, ഉയര്‍ന്ന വിലയുളള മൊബൈല്‍ ഫോണുകള്‍, സിംകാര്‍ഡുകള്‍ തുടങ്ങിയവ പിടിച്ചെടുത്തു. സംസ്ഥാനത്ത് വിവിധ പൊലീസ് സ്റ്റേഷനുകളിലായി പന്ത്രണ്ട് കേസുകളാണ് മുഹമ്മദ് ഷാഫിക്കെതിരെ നിലവിലുള്ളത്. പത്തനംതിട്ട കുലശേഖരപതി സ്വദേശിനിനല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ചീഫിന്റെ നിര്‍ദേശ പ്രകാരം ഡി.വൈ.എസ്.പി കെ. എ വിദ്യാധരന്റെ നേതൃത്വത്തിലുള്ള ഷാഡോ പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. നാലുമാസമായി പ്രതി പൊലീസ് നിരീക്ഷണത്തിലായിരുന്നു.


മുപ്പതോളം പെണ്‍കുട്ടികളെ വലയിലാക്കിയിട്ടുണ്ട്. ചിലരെ നഴ്സിംഗിനെന്നപേരില്‍ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി ലൈംഗികപീഡനത്തിനിരയാക്കിയിട്ടുണ്ടെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ പൊലീസിനോടുപറഞ്ഞു. ബംഗളൂരു, ദുബായ് എന്നിവിടങ്ങളിലെ ആഡംബര ഹോട്ടലുകളിലായിരുന്നു താമസം. എട്ടാം ക്ലാസ് വിജയിച്ച് ഒന്‍പതാം ക്ലാസില്‍ ചേര്‍ത്തയുടന്‍ പഠനം ഉപേക്ഷിച്ചതാണ് മുഹമ്മദ് ഷാഫി. എന്നാല്‍, ഇംഗ്ലീഷിലും ഹിന്ദിയിലും ആകര്‍ഷകമായ സംസാരം. പഠനത്തിനു ശേഷം പത്താംക്ലാസ് പാസാകാത്തവര്‍ക്കു വേണ്ടി സ്വകാര്യ സ്ഥാപനംനടത്തിയ ഹോം നഴ്സിംഗ് പഠിച്ചു. മുംബൈയില്‍ നഴ്സിംഗ് സ്ഥാപനത്തില്‍ ജോലിചെയ്ത് പെണ്‍കുട്ടികളെ ചതിച്ച് പണം തട്ടി. പിന്നീട് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കടകളിലും മറ്റു ജോലിക്കുമായി താമസിക്കവെയാണ് ഭാഷകള്‍വശമാക്കിയത്. 


ദുബായിലെ ഇലകട്രോണിക്സ് കടയില്‍ രണ്ടുവര്‍ഷം ജോലി ചെയ്തു. ഇതിനിടെയില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സാങ്കേതിക രംഗത്തും അറിവു നേടി. മെഡിക്കല്‍വിഭാഗത്തിലെ വിവിധ പുസ്തകങ്ങള്‍ ഇയാള്‍ വായിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. വലയിലായ പെണ്‍കുട്ടികളോട് വായിച്ചിട്ടുള്ള പുസ്തകങ്ങളെപ്പറ്റി വിവരിച്ചിരുന്നു. ഡോ. സതീഷ് രാഘവനെന്ന പേരില്‍ ഇന്റര്‍നെറ്റില്‍ നല്‍കിയ പരസ്യത്തിലൂടെ വിവാഹതല്‍പ്പരരായ പെണ്‍കുട്ടികളുടെ ചിത്രങ്ങളും വിവരങ്ങളും ശേഖരിച്ച ശേഷംവീടുകളിലെത്തി.

വിവാഹം ഉറപ്പിച്ച ശേഷം പെണ്‍കുട്ടികളുടെ കൂട്ടുകാരുമായുംബന്ധുക്കളുമായും ബന്ധം സ്ഥാപിച്ചു. ആദ്യം പരിചയപ്പെട്ട പെണ്‍കുട്ടികളുടെപേരില്‍ ബാങ്ക് അക്കൗണ്ട് തുടങ്ങിയ ശേഷം എ.ടി.എം കാര്‍ഡ് കൈവശപ്പെടുത്തി. മറ്റു പരിചയക്കാരില്‍ നിന്ന് ഈ അക്കൗണ്ടുകളിലേക്ക് പണം അയപ്പിച്ച് കാര്‍ഡ്ഉപയോഗിച്ച് പിന്‍വലിക്കുകയായിരുന്നു. പെണ്‍കുട്ടികളുടെ പേരില്‍ മൊബൈല്‍ഫോണുകളും സിംകാര്‍ഡും എടുത്ത് കൈകാര്യം ചെയ്തുപോന്നു. സംസ്ഥാനത്തെ എല്ലാജില്ലകളിലും ഇയാള്‍ തട്ടിപ്പു നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. എറണാകുളം സെന്റര്‍ , അരീക്കോട്, ആലപ്പുഴ, പത്തനംതിട്ട സ്റ്റേഷനുകളിലാണ്‌കേസുകള്‍ എടുത്തിട്ടുളളത്.

50 ലക്ഷം രൂപ(പുതിയ 2000, 500 നോട്ടുകള്‍), 1000 ദിര്‍ഹം, രണ്ട് പവന്റെ സ്വര്‍ണ്ണ മോതിരങ്ങള്‍, നാല് ഐ ഫോണുകള്‍, 17 സിംകാര്‍ഡുകള്‍, വ്യാജ ബില്ല്, സീലുകള്‍, ഡോ. സതീഷ് രാഘവന്‍ എന്ന പേരിലെ വിസിറ്റിംഗ് കാര്‍ഡുകള്‍, ചെക്ക്ബുക്ക്, വിലകൂടിയ കണ്ണടകള്‍, വാച്ചുകള്‍, വിലപിടിപ്പുള്ള വസ്ത്രങ്ങള്‍, യാത്രാബാഗുകള്‍ എന്നിവഇയാളുടെ പക്കല്‍നിന്നും പൊലീസ് കണ്ടെടുത്തു. സമാനമായ മറ്റു കേസുകളെ ബാധിക്കുമെന്നതിനാല്‍ പ്രതിയെകുടുക്കിയതെങ്ങനെയെന്ന് വിവിരിക്കാനാവില്ലെന്ന് ഡി. വൈ. എസ്. പി വിദ്യാധരന്‍പറഞ്ഞു. പൊലീസ് ചീഫ് ബി. അശോകന്റെ മേല്‍നോട്ടത്തില്‍ , സി. ഐ സുരേഷ്‌കുമാര്‍, എസ്. ഐ ജി. പുഷ്പകുമാര്‍, ഷാഡോ പൊലീസ് അംഗങ്ങളായ എല്‍. ടി. ലിജു,രാധാകൃഷ്ണന്‍, ബിജുമാത്യു തുടങ്ങിയവരുടെ സംഘമാണ് കേസന്വേഷിച്ചത്. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

T VEENA ടി. വീണയ്ക്ക് വീണ്ടും കുരുക്ക് മുറുകുന്നു;  (4 minutes ago)

CCTV ഓഫ് ആക്കി, ചോര തുടച്ചുമാറ്റിയിട്ടും പ്ലാൻ പൊളിഞ്ഞു; അനിലയ്‌ക്കെതിരെ തെളിവുകളുമായി കാലിഫോർണിയ പൊലീസ്: ആൻ മേരിയുടെ ഫോൺ അനിലയുടെ കാറിനുള്ളിൽ; പാന്റിൽ രക്തക്കറ; പതറാതെ പ്രോസിക്യൂഷൻ... തല കുനിച്ച് നി  (8 minutes ago)

കുഞ്ഞ് അവന്റേതല്ലെന്ന് പറഞ്ഞു, മാനസികമായി തകർത്തു'; മലയൻകീഴ് കൊലപാതകക്കേസിൽ ഭർത്താവിനെതിരെ ക്രിസ്റ്റി...  (26 minutes ago)

സംസ്ഥാനത്ത് മഴ കുറഞ്ഞു... മഴ മുന്നറിയിപ്പ് പിൻവലിച്ചു... കടുത്ത ചൂട് , ‌സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്  (1 hour ago)

എല്ലാർക്കും ഇപ്പോൾ കുഞ്ഞിനെ മാത്രം മതി!! എന്നെ വേണ്ട ഒരു വയസ്സുകാരിയുടെ കഴുത്തറക്കാൻ ആ അമ്മ കണ്ടെത്തിയ കാരണം  (1 hour ago)

കേരള പോലീസ് അത്‌ലറ്റിക്‌സ് ആൻഡ് ഗെയിംസ് മീറ്റ്... കണ്ണൂർ സിറ്റി പോലീസ് ഡിവിഷൻ ഓവറോൾ ചാമ്പ്യന്മാരായി ചരിത്രനേട്ടം സ്വന്തമാക്കി  (2 hours ago)

പാലക്കാട് യുവാവിനെ റോഡരികിൽ മരിച്ചനിലയിൽ കണ്ടെത്തി....  (2 hours ago)

സങ്കടക്കാഴ്ചയായി... പെരിയാറിൽ സിഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മുങ്ങിമരിച്ചു  (2 hours ago)

ഹാമര്‍ ത്രോ താരം താന്യ ചൗദരിക്ക്‌ ദേശീയ റെക്കോര്‍ഡ്‌...  (3 hours ago)

ഒറ്റപ്പാലത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (3 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 700 പോയിന്റ് താഴ്ന്നു,നിഫ്റ്റി 23,300ൽ താഴെ  (3 hours ago)

റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കിന് മുകളിലേയ്ക്ക് ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടു കുട്ടികൾ ഉൾപ്പടെ നാലുപേർക്ക് ​പരിക്ക്  (4 hours ago)

പൂട്ടാനുറച്ച് സതീശൻ... പിണറായിക്കെതിരായ ഇഡി ശുപാർശയിൽ കേസെടുക്കേണ്ട സാഹചര്യമെന്ന് മുഖ്യമന്ത്രി, തിടുക്കപ്പെട്ട് നടപടി വേണ്ടെന്ന് കെപിസിസിയിൽ പൊതുധാരണ  (4 hours ago)

ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെത്തുന്ന സന്ദർശകരുടെ എണ്ണം നിയന്ത്രിക്കേണ്ട സാഹചര്യമുണ്ടോയെന്ന്‌ പരിശോധിക്കാൻ സന്ദര്‍ശകശേഷി പഠനവുമായി വനംവകുപ്പ്  (4 hours ago)

തമിഴ്‌നാട്ടിലെ ഓവേലിയില്‍ കടുവയെ പിടിക്കാന്‍ സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയത് പുലി....  (4 hours ago)

Malayali Vartha Recommends