ശബരി പാതയ്ക്കു അനക്കം വയ്ക്കുന്നു...

2017-ലെ ബഡ്ജറ്റില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങളില്‍ ഏറ്റവും ഗുണപരമായി കേരളം നോക്കി കാണുന്നത് ശബരിപാത എന്നറിയപ്പെടുന്ന അങ്കമാലി ശബരിമല പാതയ്ക്ക് ജീവന്‍ വയ്ക്കുന്നു എന്നുള്ളതാണ്. കേന്ദ്ര റയില്‍ ബഡ്ജറ്റില്‍ ഏറ്റവും കൂടുതല്‍ തുക നീക്കിയിരിക്കുന്നതും ശബരിപാതയ്ക്കു വേണ്ടിയാണ്.
കേരളത്തില്‍ നിന്നുള്ള ഏക റെയില്‍വേ പദ്ധതിയും ശബരീപാതയാണ്. 213 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. അതേസമയം പാതയ്ക്കായി ഇത് വരെ 199 കോടി അനുവദിച്ചെങ്കിലും 75 ശതമാനത്തോളം തുകയും ലാപ്‌സായിപ്പോയിരുന്നു. വലിയ ഒരു പദ്ധതി നല്ല രീതിയില്‍ നടക്കുമെന്ന് കാത്തിരിക്കുകയാണ് കേരളീയ ജനത.
തിരുവനന്തപുരം മുതല്‍ ശബരിമല വരെ നീളുന്ന ശബരീപാത ഏപ്രില്‍ അവസാനത്തോടെ പണി പൂര്‍ത്തിയാകും. പാത യാഥാര്‍ത്ഥ്യമാകുന്നതോടെ തിരുവനന്തപുരത്തു നിന്ന് ശബരിമലയിലേയ്ക്ക് 25 കിലോമീറ്റര്‍ ദൂരം ഈ പദ്ധതിയിലൂടെ ലാഭിക്കാനാകും.
ഇത്രയും കാലം ഒരനക്കവും ഇല്ലാതിരുന്ന പദ്ധതി, നരേന്ദ്രമോഡി സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായ വലിയ ഒരു നേട്ടം തന്നെയാണ്. എന്നാല്‍ സംസ്ഥാനത്തിന്റെ ഒരു വിഹിതവും കൂടാതെ ഈ പ്രാവശ്യം മുഴുവന്‍ തുകയും നല്‍കി കേന്ദ്രം തന്നെ ശബരിമല പാത പണിയുവാന്‍ തീരുമാനിച്ചത് കേരളത്തിന് വലിയ ആശ്വാസം പകരുന്ന കാര്യമാണ്.
ഫണ്ടിന്റെ അഭാവം കൊണ്ടാണ് ഇത്രയും നാളും പണി പുരോഗമിക്കാത്തത്. എന്നാല്‍ ഫണ്ട് കിട്ടിയിട്ടെങ്കിലും പണി പൂര്‍ത്തിയാക്കുമോ എന്നാണ് ജനങ്ങള്‍ക്കറിയേണ്ടത്...
https://www.facebook.com/Malayalivartha
























