ഗൾഫിൽ സി.ബി.എസ്.ഇ പത്ത്, 12 ബോർഡ് പരീക്ഷകൾ മാറ്റി....

സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇറാൻ, ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ രാജ്യങ്ങളിലെ കേന്ദ്രങ്ങളിൽ നടത്തേണ്ട ഇന്നത്തെ സി.ബി.എസ്.ഇ പത്ത്, 12 ബോർഡ് പരീക്ഷകൾ മാറ്റി. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും.
മറ്റ് പരീക്ഷകളുടെ കാര്യം നാളെ തീരുമാനിക്കുമെന്ന് സി.ബി.എസ്.ഇ . സി.ബി.എസ്.ഇ ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും സ്‌കൂൾ അധികൃതരുമായി ബന്ധപ്പെടണമെന്നും അറിയിപ്പിലുണ്ട്.
ഗൾഫ് നാടുകളിലെ കേന്ദ്രങ്ങളിൽ 10, 12 ക്ലാസുകളിലെ ശേഷിക്കുന്ന എല്ലാ പരീക്ഷകളും റദ്ദാക്കിയെന്നും ബദൽ മൂല്യനിർണയത്തിലൂടെ മാർക്ക് നൽകുമെന്നുമുള്ള വ്യാജ വാർത്ത സി.ബി.എസ്.ഇ തള്ളി. സമൂഹമാദ്ധ്യമങ്ങളിലെ ഇത്തരം വാർത്തകൾ വിശ്വസിക്കരുതെന്നും വ്യക്തമാക്കി സി.ബി.എസ്.ഇ .
"
https://www.facebook.com/Malayalivartha

























